ചേരുവകൾ
തക്കാളി – 3 എണ്ണം
വെള്ളം – 1 കപ്പ്
കോൺഫ്ളർ(ചോളപ്പൊടി )- 5 ടേബിൾസ്പൂൺ
ശർക്കര – 1/2 കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
നട്ട്സ് – 1 ടേബിൾസ്പൂൺ( ഇഷ്ടമുള്ളത് ചേർക്കാം)
ഏലക്കപ്പൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തക്കാളി മിക്സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുത്തു മാക്സിമം പൾപ്പ് അരിപ്പയിൽ കൂടി അരിച്ചെടുക്കുക 1/2 കപ്പ് വെള്ളം കൂടി ചേർക്കുക. ഇനി കോൺഫ്ലൗർലേക്ക് അര കപ്പ് വെള്ളം ചേർത്ത് നന്നായി കലക്കി മാറ്റി വെയ്ക്കുക. ഇനി പാൻ ചൂടാക്കി അടിച്ചുവെച്ചേക്കുന്ന തക്കാളി അതിലേക്ക് ഒഴിച്ച് നന്നായി കുറുക്കി എടുക്കുക. ശേഷം ശർക്കര ചേർത്ത് ഇളക്കാം. ശർക്കര നന്നായി അലിഞ്ഞു ഒന്ന് കുറുകി വരുമ്പോൾ അതിലേക്ക് വെള്ളമൊഴിച്ചു മാറ്റി വെച്ചേക്കുന്ന കോൺഫ്ളർ ഒഴിക്കാം. ശേഷം കൈവിടാതെ ഇളക്കുക. ഇനി നെയ്യ്, ഏലക്കപ്പൊടി, നട്ട്സ് കൂടി ചേർത്ത് ഇളക്കി പാനിൽ നിന്ന് വിട്ടുവെരുന്ന പരുവമാകുമ്പോൾ നെയ്യ് തടവിയ ഒരു ബൗളിലേക്ക് ഒഴിച്ച് സെറ്റ് ചെയ്ത് തണുത്തതിന് ശേഷം കട്ട് ചെയ്തു കഴിക്കാം.