ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: [email protected]
പഴയ മെയിൽ ഐ.ഡിക്ക് ([email protected]) പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
അതേസമയം, ഓപറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്.