ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്ക് പാകിസ്ഥാനിനുള്ളിലെ ആക്രമണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണത്തെത്തുടർന്ന് പാക് സ്പോൺസർ ചെയ്ത തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയ്ക്കുമെതിരെ സ്വീകരിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന നിർണായക നടപടിക്ക് കേന്ദ്ര സർക്കാർ നേതൃത്വത്തെയും സായുധ സേനയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മുടെ പൗരധർമ്മം നിർവഹിക്കുമ്പോൾ ജാഗ്രത പാലിക്കണം, സാമൂഹിക ഐക്യം തകർക്കുന്നതിൽ ദേശവിരുദ്ധ ശക്തികളുടെ ഒരു ഗൂഢാലോചനയും വിജയിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.