പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നത് പ്രതിപക്ഷത്തിൻ്റെ ഒറ്റക്കെട്ടായുള്ള ആവശ്യമാണെന്ന് കത്തിൽ പറയുന്നു.
ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥത, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ ചർച്ച ചെയ്യണം. വെല്ലുവിളികളെ നേരിടാനുള്ള കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരമാണിത്. 1994 ലെ പാക് അധീന കാശ്മീർ തിരിച്ച് പിടിക്കുമെന്ന പ്രമേയം വീണ്ടും ആവർത്തിക്കണം. ആവശ്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു എന്നും കത്തിൽ പറയുന്നു.
എല്ലാ വിഷയങ്ങളും കൃത്യമായി ചർച്ച ചെയ്യണം. രണ്ട് ദിവസം മുൻപ് അമേരിക്ക പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയം അല്ലെന്നാണ്. അമേരിക്ക- ഇന്ത്യ ചർച്ച എങ്ങിനെയായിരുന്നു, എന്തെല്ലാം ചർച്ച ചെയ്തു എന്നത് ചർച്ച ചെയ്യണം. സർക്കാർ എല്ലാവരെയും വിശ്വാസത്തിൽ എടുക്കണമെന്നും കത്തിൽ പറയുന്നു.