ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധസമാന അന്തരീക്ഷം ഒഴിവാക്കണമെന്ന് ലോകരാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചത് മാനിച്ച് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് ഒരു ദിവസം പിന്നിടുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ഈ കരാറും ലംഘിച്ച് ഡ്രോമും ഷെല്ലുകളും ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് തൊടുക്കുകയും ചെയ്തിരുന്നു. വാക്കിന് നെറിയില്ലാത്ത തെമ്മാടി രാഷ്ട്രത്തില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ല എന്നതാണ് വീണ്ടും തെളിഞ്ഞത്. ഇത് ലോക രാഷ്ട്രങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അപ്പോഴും സംശയത്തിന് വഴി വെയ്ക്കുന്നത് ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചോ എന്നതാണ്.
വ്യക്തമായി പറയാനാകുന്ന ഒരു കാര്യം ഇന്ത്യ പ്രത്യാക്രമണം നിര്‍ത്തി എന്നതാണ്. പക്ഷെ, പ്രതിരോധം അതി ശഖ്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണമുണ്ടായാല്‍, അത് ഏതു രീതിയിലാണെങ്കിലും പ്രതിരോധിക്കുകയും തിരിച്ചടി നല്‍കുകയും ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതായത്, ഇന്ത്യ ഇതുവരെയും ഏകപക്ഷീയമായി അങ്ങോട്ടേക്ക് കടന്നാക്രമിക്കാന്‍ തയ്യാറായിട്ടില്ല എന്നര്‍ത്ഥം. അപ്പോള്‍ യുദ്ധം എന്നത്, ഇന്ത്യയെ സംബന്ധിച്ച് ആരംഭിച്ചിട്ടില്ല. എന്നാല്‍, അതിക്ക് തിരിച്ചടി എന്ന രീതിയില്‍ പ്രത്യാക്രമണം ചെറിയ തോതില്‍ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ സാധാരണ ജനങ്ങലെ ബാധിക്കുന്ന തരത്തിലോ, സൈനികര്‍ക്കു നേരെയോ ആയിരുന്നില്ല, പ്രത്യാക്രമണം നടത്തിയത്.
പാക്കിസ്ഥാന്‍ പാലൂട്ടി വളര്‍ത്തുന്ന ഭീകരന്‍മാരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതില്‍ മരണപ്പെട്ട ഭീകരരെല്ലാം ഇന്ത്യയിലും ലോകത്തും നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന ഭീകരവാദികള്‍ ആയിരുന്നു. യാതൊരു വിധത്തിലുമുള്ള സുരക്ഷാ ഭീ,ണി ഉണ്ടാകില്ലെന്നു വിശ്വസിച്ചുറപ്പിച്ചിരുന്ന ഇടങ്ങളിലാണ് ഭീകരര്‍ താവളങ്ങള്‍ നടത്തിയിരുന്നത്. പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെയും, പാക്ക് സൈന്യത്തിന്റെയും പൂര്‍ണ്ണ പിന്ചതുണയോടു കൂടിയുള്ള ഇടങ്ങളെ ഇന്ത്യന്‍ സൈന്യം തകര്‍ത്തതോടെ പകച്ചു പോവുകയായിരുന്നു പാക്കിസ്ഥാന്‍. സ്വന്തം രാജ്യത്തിനകത്ത് ആക്രമണം നടത്തിയതിന്, മറുപടി നല്‍കാതിരുന്നാല്‍, അത് ആഭ്യന്തര പ്രശ്‌നമായി മാറുമെന്നതു കൊണ്ടാണ് തോല്‍ക്കുമെന്നറിഞ്ഞിട്ടും പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറായത്.
പക്ഷെ, അത് അതിലേറെ ആപത്തായി മാറി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഉദ്ദേശം ഭീകരവാദികളായിരുന്നുവെങ്കില്‍ ഓപ്പറേഷന്‍ സീന്ദൂറിന്റെ തുടര്‍ച്ച പാക്കിസ്ഥാന്‍ സൈനിക താവളങ്ങളായി മാറുകയായിരുന്നു. ഇത് പാക്കിസ്ഥാന്‍ ക്ഷണിച്ചു വരുത്തിയതുമാണ്. ഇതാണ് അതിര്‍ത്തികളില്‍ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചതും. എന്നാല്‍, പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചോ. ഇല്ല എന്നു തന്നെ പറയേണ്ടി വരും. കാരണം, അവരുടെ യുദ്ധം നേര്‍ക്കുനേര്‍ അല്ല. സൈന്യത്തിന്റെ പിന്തുണയും, പരിശീലനത്തിലും, ആയുധങ്ങളിലും, ദൗത്യം ഏറ്റെടുത്ത്, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ഭീകരാക്രമണങ്ങള്‍ നടത്തുക എന്നതാണ് പാക്കിസ്ഥാന്റെ യുദ്ധം. ഈ യുദ്ധത്തിന് അറുതി വന്നിട്ടില്ല.
തുറന്ന യുദ്ധത്തില്‍ ഇന്ത്യ്ക്കു മുമ്പില്‍ മൂന്നേമൂന്നു ദിവസം മാത്രമേ പാക്കിസ്ഥാന് പിടിച്ചു നില്‍ക്കാനാവൂ എന്നറിയാവുന്നതു കൊണ്ടാണ് ഭീകരവാദികളെ ഇന്ത്യയിലേക്കു വിട്ട് സ്‌ഫോടനങ്ങളും കൂട്ടക്കുരുതികളും നടത്തുന്നത്. ഇതാണ് പാക്കിസ്ഥാന്റെ യുദ്ധം. പഹല്‍ഗാമില്‍ ഇവര്‍ നടത്തിയ ഭീരുക്കളുടെ യുദ്ധമായ ഭീകരവാദ ആക്രമണത്തിന് മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. അതും പാക്കിസ്ഥാന്റെ അതിര്‍ത്തി പോലും കടക്കാതെയായിരുന്നു നശ ിപ്പിക്കല്‍. തുടര്‍ന്നാണ് പാക്കിസ്ഥാന്‍ തുറന്ന യുദ്ധത്തിന്റെ രീതികളും, ഭീതിയും വിതച്ചത്. അപ്പോഴും തിരിച്ചടിക്കു ആക്കം കുറച്ചുകൊണ്ട് പ്രതിരോധത്തിനായിരുന്നു ഇന്ത്യ ഊന്നല്‍ നല്‍കിയത്.
പ്രഹരശേഷി കുറഞ്ഞ, എന്നാല്‍, കൃത്യതയോടെ നസിപ്പിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ മാത്രമാണ് ഇന്ത്യ ഉപയോഗിച്ചതും. അപ്പോഴും ഇന്ത്യ, പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ സൈന്യത്തിനോട് നേരിട്ടാണ് പടപൊരുതാന്‍ തയ്യാറായത്. പക്ഷെ, പാക്കിസ്ഥാനോ, ഇന്ത്യന്‍ മണ്ണില്‍ സ്ലീപ്പര്‍സെല്ലുകളെയും, ഇന്ത്യയിലെ മുസ്ലീം യുവാക്കളെ മതത്തിന്റെ പേരില്‍ ദൈവത്തിനു വേണ്ടി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച് ഭീകരവാദികളാക്കി മാറ്റി ഇന്ത്യയില്‍ തന്നെ അശാന്തി പരത്താനല്ലേ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ മറുപടി കണ്ട് അന്ഢാളിച്ചു പോയ പാക്കിസ്ഥാന്‍ ഭരണകൂടം യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, പാക്കിസ്ഥാന്റെ ആവ ശ്യത്തെ അംഗീകരിക്കുമ്പോഴും കടുത്ത നിര്‍ദ്ദേശങ്ങളും നിബന്ധനകളും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നുറപ്പായിക്കഴിഞ്ഞു. പാക്കിസ്ഥാന്‍ നടത്തുന്ന ഏതു തരം ഭീകരപ്രവര്‍ത്തനങ്ങളും യുദ്ധമായി കണക്കാകുമെന്നാണ് ഇന്ത്യ പറഞ്ഞിരിക്കുന്നത്. ആ ഭീകരപ്രവര്‍ത്തനത്തിന് നേരിട്ടുള്ള ആക്രമണമായിരിക്കും ഇന്ത്യ നടത്താന്‍ പോകുന്നതെന്നും അറിയിച്ചിട്ടുണ്ട്. സീസ്ഫയര്‍ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടും വെടിനിര്‍ത്തല്‍ നടപ്പാക്കാത്ത വിശ്വാസിക്കാന്‍ കൊള്‌ലില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍. അവര്‍ ഇനിയും അതിര്‍ത്തികടന്ന് ഭീകരപ്രവര്‍ത്തനങ്ങലുമായി എത്തും. ഇന്ത്യയില്‍ തന്നെ മുസ്ലീം യുവാക്കളെ സ്ലീപ്പര്‍സെല്ലുകളാക്കി മാറ്റിയിട്ടുണ്ടാകും.
അവരുടെ തലവന്‍മാരുടെ ആജ്ഞയക്കു വേണ്ടി കാത്തിരിക്കുന്ന ഇത്തരം സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാകുന്നതു വരെയുള്ള കാലയളവാണ് പാക്കിസ്ഥാന്റെ യുദ്ധസമാധാനം എന്നത്. ഇപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യേയോട് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം നിര്‍ത്തലും, സമാധാന ചര്‍ച്ചയുമെല്ലാം വെറും നാടകമാണ് എന്നേ പറയാനാകൂ. കാരണം, തീവ്രവാദികളുടെ ഭീകരവാദമില്ലാതെ, കാശമീര്‍ പാക്കിസ്ഥാന്റേതാണെന്ന ചിന്തയില്ലാതെ, അതിര്‍ത്തികളില്‍ അശാന്തി പരത്തിക്കൊണ്ടല്ലാതെ പാക്കിസ്ഥാന്‍ ഇല്ല.
CONTENT HIGH LIGHTS; Is the war over, what is the truth?: How is Pakistan waging war?; Who sees defense and counterattack as war?;
Is there no Pakistan without terrorism?