ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. എന്നാല്‍, മത്തങ്ങയുടെ കുരുവും ആരോഗ്യകരവും പോഷകസമ്പന്നവുമാണ്. ഹൃദയത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും വിവിധ ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് മത്തങ്ങ കുരു.
നോക്കാം ഗുണങ്ങള്‍…..
1.മത്തങ്ങ കുരുവില്‍ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയാക്കാനും രക്തത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
2. മുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്ന അമിനോ ആസിഡായ കുക്കുര്‍ബിറ്റാസിന്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ വിറ്റാമിന്‍ സിയും ധാരാളമുണ്ട്.
3. ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതും ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം ഉള്ളതിനാല്‍ മത്തങ്ങയുടെ കുരു ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും നല്ലതാണ്.
4.സ്തന, പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മത്തങ്ങ കുരു സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദിവസവും മത്തങ്ങക്കുരു കഴിക്കുന്നത് നല്ലതാണ്. വിശപ്പ് കുറച്ചുകൊണ്ട് കൂടുതല്‍ നേരം സംതൃപ്തരായി തുടരാന്‍ ഇത് സഹായിക്കും. കലോറി രഹിതവും ഫൈബര്‍ പോഷകങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതുമായതിനാല്‍ ഇത് നിങ്ങളുടെ ആമാശയത്തിന് കൂടുതല്‍ സമയം പൂര്‍ണത നിലനിര്‍ത്തും.