തൃശൂർ: പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരന് ക്രൂര മർദ്ദനം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്. തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറിയിലെ ഡ്രൈവറാണ് പപ്പുവിനെ മർദ്ദിച്ചത്.
ലോറിയിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാത്തതിനെ തുടർന്ന് വാഹനം നീക്കിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിച്ചുവരികയാണ്.