ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായി സ്ഥാനം നേടിയെടുത്ത താരമാണ് അപ്സര, തുടർന്ന് താരം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുകയും ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷമാണ് താരത്തിന് കൂടുതലായും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത് വലിയൊരു നിര ആരാധകർ തന്നെയായിരുന്നു ബിഗ് ബോസിൽ താരത്തിന് ഉണ്ടായിരുന്നത് എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം ഔട്ട് ആവുകയും ചെയ്തു. അടുത്തകാലത്ത് താരത്തിന്റെ വിവാഹ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു
താരത്തിന്റെ ആദ്യവിവാഹം പരാജയപ്പെട്ടതാണ് രണ്ടാമത് കോമഡി താരമായ ആൽബിയാണ് താരം വിവാഹം ചെയ്തിരിക്കുന്നത് ആ വിവാഹ ബന്ധവും ഇപ്പോൾ പരാജയത്തിന്റെ വക്കിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞത് ഇപ്പോൾ ഇതിനെ കുറിച്ച് അപ്സര തന്നെ പറയുകയാണ് ഞാൻ ഈ കാര്യം ഒരു മീഡിയയിലും പറഞ്ഞിട്ടില്ല. എന്റെ ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചോ എന്റെ എക്സിനെക്കുറിച്ചും ഞാൻ എവിടെയും തുറന്നു പറഞ്ഞിട്ടില്ല അതിന്റെ കാരണം ഒരിക്കൽ അയാൾ എനിക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു ഞാൻ അയാളെ പ്രണയിച്ചതാണ് സ്നേഹിച്ചതാണ്
അങ്ങനെ ഒരാളെക്കുറിച്ച് ഞാൻ എന്തിനാണ് പറയുന്നത് അതുകൊണ്ടാണ് പറയാതിരുന്നത് ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നമുക്ക് ഉണ്ടാകും പക്ഷേ അതിനെയൊക്കെ തരണം ചെയ്യുക എന്നതാണ് ഞാൻ വെറുതെ വീട്ടിൽ ഇരുന്നാൽ നെഗറ്റീവ് പറയുന്ന ആളുകൾ ആരും എനിക്ക് പൈസ കൊണ്ട് തരില്ല ഞാൻ ജോലി ചെയ്താൽ മാത്രമേ എനിക്ക് പൈസ കിട്ടുകയുള്ളൂ എന്നാണ് അപ്സര വ്യക്തമാക്കുന്നത്