സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ “കെങ്കേമം” എന്ന സിനിമ യൂറ്റ്യൂബിൽ റിലീസ് ചെയ്തു. ഷാമോൻ ബി പറേലിൽ സംവിധാനം ചെയ്ത ഈ സിനിമ , സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ട ചിത്രമാണ്. സിനിമയിലെ എല്ലാ മേഖലയിലൂടെയും ചിത്രം സഞ്ചരിച്ചു എന്നതാണ് വാസ്തവം. ആരെയും മോശമായി ചിത്രീകരിക്കാതെ, എന്നാൽ പറയേണ്ടത് കൃത്യമായി പറഞ്ഞ ഈ സിനിമ വിമർശിക്കേണ്ട വിഷയങ്ങളിൽ വിമർശിച്ചിരുന്നു. അതുകൊണ്ട് ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമക്കുള്ളിലെ പ്രശ്നങ്ങൾ ഹാസ്യരൂപേണ തുറന്നു കാട്ടിയ കോമഡി ത്രില്ലെർ ചിത്രമായ “കെങ്കേമം”, കലാകാരന്മാർക്കുവേണ്ടി ശബ്ദമുയർത്തിയ സിനിമ എന്ന ലേബലിലാണ് എത്തിയത്. നമ്മെ വിട്ടു പിരിഞ്ഞ സംവിധായകൻ സിദ്ദിഖ് ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിരുന്നൂ. സലിം കുമാർ വ്യത്യസ്തമായ പെർഫോമൻസ് കാഴ്ചവച്ച ചിത്രത്തിൽ ലെവിൻ സൈമൺ, നോബി മാർക്കോസ്, ഭഗത് മാനുവേൽ, അബുസലിം അടങ്ങിയ വൻ താരനിരതന്നെ അഭിനയിച്ചിരുന്നു.
ഛായാഗ്രഹണം നിർവഹിച്ചത് വിജയ് ഉലഗനാഥാണ് ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഷാഹ്മോൻ ബി പറേലിൽ ആണ്. മലയാളം മൂവി ടി.വി യിൽ ചിത്രം റിലീസ് ചെയ്തു.
content highlight: KENKEMAM Movie