ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 19 ൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിംഗ് മാൾ ആണ് ഡി എൽ എഫ് മാൾ ഓഫ് ഇന്ത്യ. 7 നിലകളിൽ ആയി വ്യാപിച്ചു കിടക്കുന്ന ഈ മാളിൽ 330 ബ്രാൻഡുകൾ,80 കിയോസ്‌ക്കുകൾ, 5 ഇഷ്ടാനുസൃത ഷോപ്പിംഗ് സോണുകൾ,75 ഭക്ഷണപാനീയ ഓപ്ഷനുകൾ, 7 സ്ക്രീനുകൾ ഉള്ള ഒരു സിനിമ തിയേറ്റർ(PVR സിനിമാസ് )എന്നിവ ഉൾപ്പെടുന്നു. 2016 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി ഡിഎൽഎഫ് മാൾ തുറന്നു.
ബ്രിട്ടീഷ് വാസ്തുവിദ്യ സ്ഥാപനമായ BENOY(, ബെനോയ്) ആണ്, മാൾ ഓഫ് ഇന്ത്യ ആസൂത്രണം ചെയ്ത്, രൂപകല്പന ചെയ്തത്. അന്താരാഷ്ട്ര ഇന്ത്യൻ ഫാഷൻ,കുട്ടികളുടെ മേഖല, വിനോദം, അന്താരാഷ്ട്ര കഫേകൾ, ഫുഡ് കോർട്ട്, റെയിസ് ട്രാക്ക് ആട്രിയം റസ്റ്റോറന്റുകൾ എന്നിവ ഉൾപ്പെടെ 6 ഇഷ്ടാനുസൃത ഷോപ്പിംഗ് ലെവലുകൾ ഇതിൽ ഉൾപ്പെടുന്നു. ഷോപ്പിംഗ്, വിനോദം,ഡൈനിങ്,എന്നിവയ്ക്കുള്ള ഒരു ജനപ്രിയ കേന്ദ്രമാണ് ഇത്.
ഇവിടെ കണ്ട വേറൊരു കാഴ്ച എന്ന് പറയുന്നത്, ഇലക്ട്രിക് ഓട്ടോറിക്ഷയാണ്. എവിടെയും ഇത്തരത്തിലുള്ള ഓട്ടോ കണ്ടിട്ടില്ല. ഒരു പ്രത്യേക മോഡൽ ആണ് ഇത്. ഇറങ്ങാനും കയറാനും ബുദ്ധിമുട്ടാണ്. കുഴിയിൽ ഇരിക്കുന്ന പ്രതീതിയാണ് തോന്നുക. കാണാൻ ഉള്ള ഭംഗിയെ ഉള്ളൂ. മഴപെയ്താൽ മുഴുവൻ നനയുകയും ചെയ്യും. മാളിൽ നിന്നും നോയിഡ സെക്ടർ 18 മെട്രോ സ്റ്റേഷനിലേക്കുള്ള ഷട്ടിൽ സർവീസ് ആണ് നടത്തുന്നത്. മാളിന്റെ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് കിട്ടുക.