Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബ്ലാക് മെയിലിങ്‌ വേണ്ട; ‘ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ മഹാവിനാശം’ | PM’s warning for terrorists: If they even dare to look at India, they will be finished

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 13, 2025, 07:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാകിസ്താന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ കാത്തിരിക്കുന്നത് മഹാവിനാശമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനി കുറച്ച് കാലത്തേയ്ക്ക് പാകിസ്താന് സമാധാനമായി ഉറങ്ങാന്‍ കഴിയില്ല. ബ്ലാക് മെയിലിങ്ങിന് മുന്നില്‍ വഴങ്ങില്ലെന്നും ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരേപോലെ കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ ആദംപൂരിലെ വ്യോമതാവളത്തില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നയം, ഉദ്ദേശ്യങ്ങള്‍, നിര്‍ണായക കഴിവുകള്‍ എന്നിവയുടെ പ്രതിഫലനമാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി പറഞ്ഞു . നമ്മുടെ നിരപരാധികളായ സാധാരണക്കാരുടെ രക്തം ചിന്തലിന് ഒരു മറുപടിയേയുള്ളൂവെന്നും അത് ഭീകരരുടെ സമ്പൂര്‍ണ്ണ നാശമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ സൈന്യം ചരിത്രം രചിച്ചുവെന്നും ഇതിഹാസ പോരാട്ടമാണ് നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാന തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ന്നു. ഒന്‍പതിലധികം കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു, നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ത്യയ്ക്ക് നേരെ നോക്കാന്‍ പോലും ധൈര്യപ്പെട്ടാല്‍ തങ്ങള്‍ ഇല്ലാതാകുമെന്ന് താവ്രവാദികള്‍ക്ക് മനസിലായി. പാകിസ്ഥാന്‍ സിവിലിയന്‍ വിമാനങ്ങളെ മറയാക്കിയപ്പോള്‍ നിങ്ങള്‍ ( സേന ) സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഒരു കേടുപാടും സംഭവിക്കാതെ പാകിസ്താന് മറുപടി നല്‍കി. പാകിസ്ഥന്റെ ഡ്രോണ്‍, മിസൈല്‍ പോര്‍ വിമാനങ്ങള്‍ എന്നിവ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്‍പില്‍ തകര്‍ന്നുവീണു. ഭാരതത്തിന്റെ ലക്ഷ്മണരേഖ ഇതോടെ വ്യക്തമായി – പ്രധാനമന്ത്രി വിശദമാക്കി.

നിങ്ങള്‍ പൂര്‍ണതയോടെ ലക്ഷ്യത്തിലെത്തി എന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. പാകിസ്താന്റെ ഭീകര ക്യാമ്പുകളും അവരുടെ വ്യോമതാവളങ്ങളും മാത്രമല്ല നശിപ്പിക്കപ്പെട്ടത്, അവരുടെ ദുഷ്ട പദ്ധതികളും അഹന്തയും തകര്‍ത്തു. പാകിസ്താന്‍ ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ പലതവണ ശ്രമിച്ചു. പക്ഷേ, അവരുടെ ഹീനമായ പദ്ധതികള്‍ ഓരോ തവണയും പരാജയപ്പെട്ടു – പ്രധാനമന്ത്രി വ്യക്തമാക്കി. സൈന്യം ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നത്. നിങ്ങള്‍ ചരിത്രം രചിച്ചു. നിങ്ങള്‍ക്ക് ആദരമര്‍പ്പിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളെല്ലാം ധീരരായ യോദ്ധാക്കളാണ്. കാണാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഇന്ത്യയുടെ ചരിത്രത്തിലെ ഈ അധ്യായം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, കേന്ദ്ര നായകര്‍ നിങ്ങളും നിങ്ങളുടെ സഹപ്രവര്‍ത്തകരുമായിരിക്കും. വരും തലമുറകകള്‍ക്ക് നിങ്ങള്‍ പ്രചോദനമാണ് – അദ്ദേഹം സൈന്യത്തോടായി പറഞ്ഞു. ഇന്ത്യ ഗൗതമ ബുദ്ധന്റെയും ഗുരു ഗോബിന്ദ് സിംഗിന്റെയും നാടാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയുടെ സായുധ സേനയെയാണ് വെല്ലുവിളിച്ചതെന്ന് ശത്രുക്കള്‍ മറന്നുപോയെന്നും വ്യക്തമാക്കി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നത് അവരുടെ നാശത്തിലേക്കേ നയിക്കൂ എന്നത് ഭീകരതയുടെ തലതൊട്ടപ്പന്‍മാര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

STORY HIGHLIGHTS :  PM’s warning for terrorists: If they even dare to look at India, they will be finished

ReadAlso:

ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ധാരണ; ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ | Government rejects Trump’s claim: Issue of trade did not come up

സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു; വിജയ ശതമാനത്തില്‍ വര്‍ദ്ധനവ്

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

പൊള്ളാച്ചി കൂട്ടബലാത്സംഗ കേസ്; 9പ്രതികൾക്കും മരണം വരെ തടവ്

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; ആദംപൂരിൽ നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദർശനം

Tags: nationalnational newsanwehsanam.comOPERATION SINDOORNarendra Modiindian army

Latest News

ബ്ലാക് മെയിലിങ്‌ വേണ്ട; ‘ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ മഹാവിനാശം’ | PM’s warning for terrorists: If they even dare to look at India, they will be finished

ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യയോടും?? പകരം തീരുവ ചുമത്താനൊരുങ്ങി രാജ്യം

‘പരിപാടി സംഘടിപ്പിച്ചത് മഴപെയ്തു നനഞ്ഞ പാടത്ത്; മതിയായ സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല’; സംഘാടകര്‍ക്കെതിരെ മരിച്ച ടെക്‌നീഷ്യന്റെ കുടുംബം രംഗത്ത്

കേന്ദ്രവും കേരളവും നേർക്കുനേർ: പിഎംശ്രീയിൽ കേരളം നിയമനടപടിക്ക് ഒരുങ്ങുമ്പോൾ

20 ലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.