മാമ്പഴക്കാലം അല്ലേ? ഒരു കിടിലൻ മാമ്പഴ ഹൽവ ഉണ്ടാക്കിയാലോ? വായിലിട്ടാൽ അലിഞ്ഞു പോകും മാമ്പഴ ഹൽവ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 1. മാങ്ങ അരച്ചത് – 4 കപ്പ്
- 2. പഞ്ചസാര – ഒരു കപ്പ്
- 3. വറുത്ത അരിപ്പൊടി – 1 കപ്പ്
- 4. വെള്ളം – 1 കപ്പ്
- 5. നെയ്യ് – 5-6 ടേബിൾസ്പൂൺ
- 6. അണ്ടിപ്പരിപ്പ് – 1/4 കപ്പ്
- 7. ഉണക്ക മുന്തിരി – 1/4 കപ്പ്
- 8. ഏലക്ക പൊടി – 1 ടീസ്പൂൺ
- 9. ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കുക. വറുത്ത അരിപ്പൊടി വെള്ളത്തിൽ കലക്കി വയ്ക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തു മാറ്റുക. കുറച്ചു കൂടി നെയ്യ് ഒഴിച്ച് മാങ്ങ അരച്ചതും പഞ്ചസാരയും ചേർത്ത് ചെറിയ തീയിൽ കൈ വിടാതെ ഇളക്കുക. കുറുകി വരുമ്പോൾ ഉപ്പും കലക്കിവെച്ച അരിപ്പൊടിയും കൂടി ചേർത്തി ഇളക്കിക്കൊണ്ടിരിക്കുക. ഇടയ്ക്കിടെ നെയ്യ് ചേർക്കാം. പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഏലക്കാപൊടിയും വറുത്തു വച്ച അണ്ടിപ്പരിപ്പും
ഉണക്കമുന്തിരിയും ചേർത്ത് ഇളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് പകർത്തുക. നെയ്യ് തടവിയ ഒരു സ്പൂൺ വെച്ച് നിരപ്പാക്കി മുകളിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി അലങ്കരിക്കുക. തണുക്കുമ്പോൾ മുറിച്ചെടുക്കാം.