മിലാന്‍: ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി ബൊലോഞ്ഞ. 51 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. ഫൈനലില്‍ കരുത്തരായ എസി മിലാനെ ഞെട്ടിച്ചാണ് ഈ ചരിത്ര നേട്ടം.
മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അവര്‍ ജയം പിടിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബൊലോഞ്ഞ നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്. 53ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെ നേടിയ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.
1973-74 സീസണിലാണ് അവര്‍ അവസാനമായി ഒരു കിരീടം സ്വന്തമാക്കുന്നത്. അന്നും ഇറ്റാലിയന്‍ കപ്പാണ് അവര്‍ നേടിയത്. അവരുടെ മൂന്നാം ഇറ്റാലിയന്‍ കപ്പ് നേട്ടമാണിത്. നേരത്തെ 7 തവണ അവര്‍ സീരി എ കിരീടവും നേടിയിട്ടുണ്ട്.
content highlight: Italian cup