രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിനേക്കാള്‍ ശക്തിയുള്ള ആയുധം ലോകത്ത് മറ്റൊരു രാജ്യത്തിന്റെ കയ്യിലുമില്ലെന്നത് വസ്തുതയാണ്. അങ്ങനെയൊരു നിലപാടെടുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകം പാക്കിസ്ഥാന്റെ ഭീകരവാദപ്രവര്‍ത്തനമാണ്. സനിധൂ നദീജലം കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവര്‍ ഇന്ത്യയ്‌ക്കെതിരേ യുദ്ധത്തിനും, ഭീകരവാദത്തിനും നുഴഞ്ഞുകയറ്റത്തിനും മുതിര്‍ന്നാല്‍ വെള്ളംകുടി മുട്ടിക്കു എന്നതേ മാര്‍ഗമുള്ളൂ. ആണവായുധ യുദ്ധത്തേക്കാള്‍ എത്രയോ ഭീകരമാണ് ജലയുദ്ധം.
അങ്ങനെയൊരു നിലപാട് എടുത്ത ഇന്ത്യന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സിന്ദൂറും തിരിച്ചടിയുമെല്ലാം പാക്കിസ്ഥാന് കണക്കിന് ഏറ്റിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായതുപോലും പാക്കിസ്ഥാന്റെ ഡി.ജി.എം.ഒ ഇന്ത്യന്‍ ഡി.ജി.എം.ഒയുമായി ആശയവിനിമയം നടത്തിയതു കൊണ്ടാണ്. ആദ്യം പാക്കിസ്ഥാനാണ് അതിനു മുതിര്‍ന്നതും. കറാച്ചി തുറമുഖവും, റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയവും അടക്കം, പാക്കിസ്ഥാന്റെ എര്‍ ബേസുകളും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.
ഇനിയും ആക്രമണത്തിന്റെ ശക്തി ഇന്ത്യ വര്‍ദ്ധിപ്പിച്ചാല്‍ അത്, രാജ്യത്തിന് ഭീഷണിയാകുമെന്നു കണ്ടാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അണേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം, എന്തിന് ഫോബ്‌സ് മാസികയക്കു പോലും ഇന്‍ര്‍വ്യൂ കൊടുത്തപ്പോള്‍ പറഞ്ഞത്, താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നതെന്ന്. ഇരുരാജ്യങ്ങളോടും വ്യാപാരബന്ധം ശക്തിപ്പെടുത്താമെന്നു പറഞ്ഞിരുന്നുവെന്നും ട്രമ്പ് പറഞ്ഞിരുന്നു. ഒരു തവണയല്ല, അഞ്ചു തവണയാണ് ഇക്കാര്യം ലോകത്തോട് ട്രമ്പ് പറഞ്ഞത്. എന്നാല്‍, ഇന്നു പറഞ്ഞത് ഇതാണ്
‘ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ ഇടപെട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ചര്‍ച്ചകളുടെ ഫലമായിട്ടാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു. ആണവ ശക്തികളായ രണ്ടയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതില്‍ പരോക്ഷമായ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. സംഘര്‍ഷങ്ങള്‍ പരിഹരിച്ച് വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരു രാജ്യങ്ങളോടും പറയുന്നത്.’
ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തിലെ സൈനികരെ സന്ദര്‍ശിക്കുന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് കഴിഞ്ഞ അഞ്ചു ദിവസവും പറഞ്ഞുകൊണ്ടിരുന്ന നിലപാടില്‍ നിന്നും ട്രമ്പ് ഒറ്റയടിക്ക് മലക്കം മറിഞ്ഞത്. പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ടായിരുന്നു ട്രമ്പിന്റെ മലക്കം മറിച്ചില്‍ എന്നതും ശ്രദ്ധേയം. ഇന്ത്യ-പാക്ക് വെടിനിര്‍ത്തലില്‍ ഇടപെട്ടു എന്ന് ട്രമ്പ് പറഞ്ഞിരുന്നതുപോലെ, ട്രമ്പിന്റെ നിലപാട് ശരിയല്ലെന്നും, അത് മാറ്റി പറയണമെന്നും ആവശ്യപ്പെട്ട് ആരെങ്കിലും ഇടപെട്ടോ എന്നതാണ് സംശയം.
എന്തായാലും ഒരിടപെടല്‍ നടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റില്ലെന്നുറപ്പാണ്. എന്താണ് സംഭവിച്ചതെന്നും, എന്തുകൊണ്ടാണ് ഇന്ത്യ-പാക്ക് വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ അമേരിക്ക മുതിരാത്തതെന്നും ലോകരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. കാരണം, റഷ്യ-ഉക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക വിളിച്ച യോഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് പങ്കെടുക്കാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. സമാന രീതിയിലാണ് ഇന്ത്യ-പാക്ക് വെടിനിര്‍ത്തലിന്റെ വിഷയത്തിലും തിരിച്ചടി കിട്ടിയിരിക്കുന്നത്.
മാത്രമല്ല, പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കിഷ് ഡ്രോണുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവ് തുര്‍ക്കിയുമായുള്ള എല്ലാത്തരം വിനിമയ ബന്ധങ്ങളിലും പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അമേരിക്ക ആയുധക്കച്ചവടത്തി തുര്‍ക്കിയുമായി സഹകരിക്കുകയാണ്. തുര്‍ക്കിക്ക് മിസൈലുകള്‍ അടക്കം അമേരിക്ക വില്‍ക്കുന്നത് ഇന്ത്യക്ക് എതിര്‍പ്പുള്ള കാര്യവുമാണ്. ഇതിലൂടെ ഇന്ത്യക്ക് അമേരിക്കയുമായുള്ള സ്വാഭാവികമായ നല്ല ബന്ധം നഷ്ടപ്പെട്ടേക്കാമെന്നും ആശങ്കയുണ്ട്. കാരണം, ഇന്ത്യയ്‌ക്കൊപ്പമെന്ന് പറയുകയും എന്നാല്‍, പാക്കിസ്ഥാനെ പിന്തുണയക്കുകയും ചെയ്യുന്ന ഇരട്ട മുഖമാണ് അമേരിക്കയുടേത്.
ഇത് അംഗീകരിക്കാനാവില്ല. അതേസമയം, പാക്കിസ്ഥാനോട് യാതൊരു ദയയും കാണിക്കാന്‍ ഇന്ത്യ സന്നദ്ധമല്ല. എന്നാല്‍, ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചിരിക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യതപോലും കല്‍പ്പിക്കണമെങ്കില്‍ മസൂദ് അസര്‍ അടക്കമുള്ള പഹല്‍ഗാമിന് പിന്നിലുള്ള തീവ്രവാദികളെ വിട്ടു കിട്ടണമെന്നതാണ് ഇന്ത്യന്‍ നിലപാട്. ഇത് പാക്കിസ്ഥാന്‍ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എങ്കില്‍ മാത്രമേ ഇന്ത്യ വിട്ടുവീഴ്ചകള്‍ ചെയ്യൂവെന്നതാണ് വസ്തുത.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കംറ എയര്‍ ബേസ് സന്ദര്‍ശനത്തിനിടെ, ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കവേയാണ് ഷെഹ്ബാസ് നിലപാട് പറഞ്ഞത്. നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷവും ഇന്ത്യ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിലപാട്. അതേസമയം രണ്ട് കാര്യങ്ങളില്‍ മാത്രമേ ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ ആവശ്യങ്ങളില്‍ മാത്രമാണ് ഇനി ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവൂ എന്നതാണ് നിലപാട്. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പുതിയ നിലപാട് അതിനിര്‍ണ്ണായകമാണ്. അതിനിടെ മിലിറ്ററി തല ചര്‍ച്ചയക്കും പാക്കിസ്ഥാന്‍ തയ്യാറായുന്നുണ്ട്. ഡിജിഎംഒ തല ചര്‍ച്ച വീണ്ടും നടത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുമെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന്‍ വിശ്വസനീയമായി എന്നെന്നേക്കും
അവസാനിപ്പിക്കുന്നതുവരെ സിന്ധുനദീജല കരാര്‍ മരവിപ്പിക്കല്‍ തുടരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ മരവിപ്പിച്ച 1960ലെ നദീജല കരാറില്‍ ചര്‍ച്ചകള്‍ക്കു തയാറാണെന്നും ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് തീവ്രവാദം അവസാനിപ്പിക്കാതെ മരവിപ്പിക്കല്‍ നടപടിയില്‍ നിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സമാധാന ചര്‍ച്ചയെന്ന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഡിജിഎംഒ ചര്‍ച്ചയ്ക്ക് അടക്കം പാക് സൈന്യം തയ്യാറായത്. സമാധാനത്തിനായി ഞങ്ങള്‍ അവരുമായി (ഇന്ത്യ) സംസാരിക്കാന്‍ തയ്യാറാണെന്നായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സമാധാനത്തിനുള്ള വ്യവസ്ഥകളില്‍ കശ്മീര്‍ വിഷയവും ഉള്‍പ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ലെന്ന് ലോകരാജ്യങ്ങളും
വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ തങ്ങള്‍ വലിയ രീതിയില്‍ പ്രതിരോധിച്ചു എന്നാണ് പാക്കിസ്ഥാന്‍ അവകാശവാദം. ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന്, കംറ വ്യോമ താവളത്തില്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കവെ നടത്തിയ പ്രഖ്യാപനമാണ് ഇത് എന്നതും ശ്രദ്ധേയമാണ്. ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദാര്‍, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു എന്നിവര്‍ ഷഹ്ബാസിനൊപ്പം എയര്‍ബേസില്‍ എത്തിയിരുന്നു.
നാല് ദിവസത്തെ അതിര്‍ത്തി കടന്നുള്ള തീവ്രമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ മേയ് 10ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ കേന്ദ്രത്തില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്. സിന്ധു നദീജലമാണ് പാക്കിസ്ഥാനെ കൂടുതല്‍ വലയ്ക്കുന്നത്. സിന്ധു നദീജല കരാറില്‍ ഇന്ത്യ നേരത്തെ ഉന്നയിച്ചിട്ടുള്ള ആശങ്കകളില്‍ ചര്‍ച്ച നടത്താനുള്ള സന്നദ്ധത പാക്കിസ്ഥാന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള ഏതൊരു ചര്‍ച്ചയും തീവ്രവാദത്തെ സംബന്ധിച്ചു മാത്രമായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കൈമാറേണ്ട തീവ്രവാദികളുടെ പട്ടിക പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നും തീവ്രവാദി കേന്ദ്രങ്ങള്‍ അവര്‍ പൂര്‍ണമായും അടച്ചുപൂട്ടണമെന്നും ഇന്ത്യ നിലപാട് എടുക്കുന്നത്.
CONTENT HIGH LIGHTS; Trump swallowed what he said and vomited?: He did not intervene in the India-Pakistan ceasefire; Did the Indian front’s question mark break due to Trump’s reversal?; What was the reason for the US President’s change of position?