ചേരുവകൾ:-
1-നെയ്യ് – 1 ടീസ്പൂൺ
2-കശുവണ്ടിപ്പരിപ്പ് – 1.5 ടീസ്പൂൺ
3-ഉണക്കമുന്തിരി – 1.5 ടീസ്പൂൺ
4-തേങ്ങ – 1/2 കപ്പ്
5-ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
6-ജീരകം – 1/4 ടീസ്പൂൺ
7-നേന്ത്രപ്പഴം – 2 എണ്ണം
8-ശർക്കര – 250 ഗ്രാം
9-വെള്ളം – 2 കപ്പ്
10-ഗോതമ്പ് മാവ് – 1 കപ്പ്
11-അരി പൊടി- 1/4 കപ്പ്
11-ഉപ്പ് – ഒരു നുള്ള്
13-വെളിച്ചെണ്ണ – ഓരോ ബാച്ചിനും 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:-
1- നെയ്യ് ഒഴിച്ച് ഉണക്കമുന്തിരി അണ്ടിപ്പരിപ്പും വറുത്തെടുക്കുക ഇതിലേക്ക് തേങ്ങ ചിരവിയതും ഏലക്കാപൊടിയും നല്ല ജീരകവും ചേർക്കുക ഇതിലേക്ക് ചെറുതായി മുറിച്ച നേന്ത്രപ്പഴം ചേർത്ത് നന്നായി മിക്സ് ചെയ്ത് ഈ കൂട്ട് മാറ്റി വെക്കുക
2-ഒരു കപ്പ് ഗോതമ്പ് പൊടിയും കാൽ കപ്പ് അരിപ്പൊടിയും ഒരു നുള്ളും ഒപ്പും യോജിപ്പിച്ചു വെക്കുക
3-250 ഗ്രാം ശർക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു ഗോതമ്പു അരിപ്പൊടി കൂട്ടിലേക്ക് ഒഴിക്കുക . കട്ടയില്ലാതെ നന്നായി മിക്സ് ചെയ്യുക.
4-ഇതിലേക്ക് വറുത്തു വച്ചിട്ടുണ്ടായിരുന്ന നേന്ത്രപ്പഴ കൂട്ട് ഇതിലേക്ക് ചേർത്തു മിക്സ് ചെയ്യുക
5-ഒരു ചീനച്ചട്ടി ചൂടാക്കി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു തവി മാവ് ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക .