1.ചെമ്മീൻ – അരക്കിലോ
2.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പച്ചമാങ്ങാ അരിഞ്ഞത് – മുക്കാൽ കപ്പ്
പച്ചമുളക് അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
3.ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വെള്ളം – പാകത്തിന്
4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക. ഇതൊരു മൺചട്ടിയിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും വെള്ളവും ചേർത്തു ചെറുതീയിൽ വച്ച് വേവിക്കുക .ചെമ്മീൻ വെന്തു വെള്ളം വറ്റിച്ചശേഷം വെളിച്ചെണ്ണയും ഉലുവാപ്പൊടിയും ചേർത്തിളക്കണം.