ചേരുവകൾ
പച്ചരി -1 കപ്പ്
ഉഴുന്ന് -1/3 കപ്പ്
അവിൽ -1/4 കപ്പ്
ഉപ്പ് പാകത്തിന്
ഇൻസ്റ്റന്റ് ഈസ്റ്റ് -2 നുള്ള്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. പച്ചരിയും ഉഴുന്നും നന്നായി കഴുകിയെടുത്ത ശേഷം വെള്ളമൊഴിച്ചു നാലോ അഞ്ചോ മണിക്കൂർ കുതിരാനായി മാറ്റി വെക്കാം.
2. അരിയും ഉഴുന്നും കുതിർന്നു വന്ന ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്കു അവിൽ കുതിർത്തതും കൂടി ചേർത്തു ആവശ്യത്തിന് വെള്ളമൊഴിച്ചു അരച്ചെടുക്കുക.(അവിലിൽ ഒരു 5 മിനുട്ട് വെള്ളമൊഴിച്ചു വെച്ചാൽ പെട്ടെന്ന് കുതിരും)
3. മാവിൽ ചെറിയ തരികൾ ഉള്ളത് നല്ലതാണ് ദോശ ക്രിസ്പിയായി കിട്ടാൻ , ഇനി ഇതിലേക്ക് 2 നുള്ള് ഈസ്റ്റും കൂടി ചേർത്തു ഒന്ന് കൂടി അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചു വെച്ചു 8 മണിക്കൂർ പൊങ്ങാനായി മാറ്റി വെക്കാം.
4. മാവ് പൊങ്ങി വന്നതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കി ചൂടായ പാനിലേക്ക് മാവൊഴിച്ചു കനം കുറച്ചു പരത്തി മുകൾ ഭാഗം ഡ്രൈ ആയി വന്നതിനു ശേഷം നല്ലെണ്ണയും നെയ്യും തൂവി ദോശ മൊരിയിച്ചെടുക്കാം.
ഈ മാവ് കൊണ്ട് സോഫ്റ്റായ ദോശയും ക്രിസ്പി ദോശയും നമ്മുടെ ഇഷ്ടമനുസരിച്ചു ഉണ്ടാകാം.