ചേരുവകൾ
മീൻ
തേങ്ങ ചിരകിയത് -1 കപ്പ്
ചെറിയ ഉള്ളി – 5 എണ്ണം
വെളുത്തുള്ളി -5 അല്ലി
തക്കാളി -1 എണ്ണം
പച്ചമുളക് -1
കറിവേപ്പില -2 തണ്ട്
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
പെരും ജീരകപ്പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -1 1/2 ടീസ്പൂൺ
പുളി ഒരു നെല്ലിക്കാ വലുപ്പത്തിൽ
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. മീൻ കഴുകി വൃത്തിയാക്കി വെക്കുക.
3. പുളി വെള്ളത്തിൽ ഇട്ട് വെക്കുക.
2. തേങ്ങയും രണ്ട് ചെറിയ ഉള്ളിയും വെളുത്തുള്ളിയും മഞ്ഞൾപൊടിയും പെരും ജീരകപ്പൊടിയും മുളക് പൊടികളും മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക.
3. ഇനി അരച്ചെടുത്തതും പുളി ഞെരടി പിഴിഞ്ഞ വെള്ളവും ഒരു മൺചട്ടിയിലേക്ക് ഒഴിച്ചു തക്കാളി മുറിച്ചതും പച്ചമുളക് രണ്ടായി പിളർന്നതും കട്ടിയനുസരിച്ചു ആവശ്യത്തിന് വെള്ളവും കറിവേപ്പിലയും ചേർത്തു നാന്നായി തിളപ്പിക്കുക.
4. തിളച്ചു വന്നതിന് ശേഷം മീൻ ചേർത്തു വീണ്ടും തിളപ്പിച്ചു മീൻ വെന്തു വന്നാൽ തീ ഓഫ് ചെയ്യാം .
5. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ബാക്കിയുള്ള ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ട് മൂപ്പിച്ചു കറിയിലേക്കൊഴിച്ചാൽ നല്ല രുചിയുള്ള മീൻ കറി റെഡി