മാത്യു തോമസ് നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗലി. ഫാന്റസി ഴോണറായ സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മാത്യു തോമസിനൊപ്പം ലൗലി എന്ന ഈച്ചയുമുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഈച്ച പ്രധാന വേഷത്തിലെത്തുന്നത്. ത്രിഡി രൂപത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷോര്‍ട് ഫിലിം ത്രെഡില്‍ നിന്നാണ് ലൗലി എന്ന സിനിമ സംഭവിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് കരുണാകരന്‍ പറയുന്നത്.
ദിലീഷ് കരുണാകരന്റെ വാക്കുകള്‍…
”എല്ലാ സ്ഥലങ്ങളിലും പൊതുവായി കാണാന്‍ കഴിയുന്നതാണ് ഈച്ചകള്‍. ഈച്ച മനുഷ്യരെ പോലെ തന്നെയാണ്. മനുഷ്യന്‍ ഉറങ്ങുമ്പോള്‍ ഈച്ച ഉറങ്ങും. നമുക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈച്ചയെ ഇങ്ങനെയൊരു പ്ലോട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ കണക്ട് ചെയ്യാന്‍ സാധിക്കും അതുകൊണ്ടാണ് ലൗലിയായി ഈച്ചയെ തിരഞ്ഞെടുക്കാന്‍ കാരണം. ലൗലി പെരുമാറ്റവും സംസാരരീതിയെല്ലാം ഉണ്ണിമായയുടെ റഫറന്‍സാണ് എടുത്തിരിക്കുന്നത്. ശബ്ദം ശിവാംഗി കൃഷ്ണകുമാറിന്റേതാണ്. അഭിനേത്രിയും പിന്നണി ഗായികയുമാണ്. എല്ലാ ഷോട്ടുകളിലും ഉണ്ണിമായ അഭിനയിച്ചിരുന്നു. അത് മൊത്തത്തില്‍ ഹെല്‍പ്പ് ചെയ്തു. എല്ലാ ഷോട്ടുകളും ഉണ്ണിമായ അഭിനയിച്ചതിന് ശേഷമാണ് ആനിമേറ്റഡ് ചെയ്തത്. ഉണ്ണിമായ ചെയ്തതിനെ ഈച്ചയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഉണ്ണിമായയാണ് യഥാര്‍ത്ഥ ലൗലി”.
ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ലൗലി. ചിത്രത്തില്‍ മാത്യുവിനും ഈച്ചയ്ക്കും പുറമെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.