സിനിമ അഭിനയത്തിനായി കേരളത്തിലെത്തി മലയാളികളുടെ സ്വന്തം ഉണ്ണിയേട്ടനായ കിലി പോൾ. കേരളത്തിലെത്തിയതായി അറിയിച്ച് താരം ഫേസ്ബുക്കിൽ റീൽ പോസ്റ്റ് ചെയ്തിരുന്നു. ആരു പറഞ്ഞു, ആര് പറഞ്ഞു എന്ന ഗാനം പാടിയാണ് ആ വാർത്ത താരം പങ്കുവെച്ചത്.
ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ഡാന്‍സ് ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡഡയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകള്‍ക്കും ലിപ് സിങ്ക് ചെയ്തതോടെ കേരളത്തിലും കിലി ആരാധകരെ നേടി. ഉണ്ണിയേട്ടന്‍ എന്നാണ് സോഷ്യല്‍ മീഡിയ കിലിയ്ക്ക് നല്‍കിയ പേര്.
കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ കിലി, തന്റെ ആദ്യ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
content highlight: Kili Paul