കൊച്ചി ഇഡി യൂണിറ്റിലെ കൈക്കൂലി കേസില്‍ കുറ്റാരോപിതരായ എല്ലാ ഉദ്യോഗസ്ഥരെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. കള്ളപ്പണം തടയാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന നിരവധി ആരോപണങ്ങളാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ വരുന്നത്. നിയമവാഴ്ചയ്ക്ക് ഇത് ഭീഷണിയാണെന്നും, കുറ്റാരോപിതരായ മുഴുവന്‍ ആളുകളെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്ത്, അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.