ഹിറ്റുകളുടെ സൃഷ്ടാവാണ് സംവിധായകൻ ജോണി ആന്റണി. സിഐഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംഭാവനയായിട്ടുള്ളത്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. പ്രണയം തുറന്നു പറയാൻ പേടിയുള്ള കാമുകനായിരുന്നു താനെന്നും ജീവിതത്തിൽ താൻ അത്ര റൊമാന്റിക്കല്ലെന്നുെ ജോണി ആന്റണി പറയുന്നു. യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിൽ താരം ഇത്തരത്തിലൊരു കഥാപാത്രത്തയാണ് അവതരിപ്പിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഞാൻ അത്ര റൊമാന്റിക്കല്ലെന്നാണ് എല്ലാവരും പറയുന്നത്. ഞാൻ വളരെ പരുക്കനാണെന്ന് പല അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. അത് ശരിയാണ്, എനിക്ക് ഒലിപ്പിച്ച് സംസാരിക്കാനൊന്നും അറിയില്ല. പക്ഷെ എന്റെ ഉള്ളിൽ ഒരു ആർദ്രതയുണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. അലിവുള്ള ഒരാളാണ് ഞാൻ. പെട്ടെന്ന് ഇമോഷണലാകും. പിന്നെ പ്രണയത്തെ കുറിച്ച് പറയുകയാണെങ്കിൽ, ചെറുപ്പത്തിൽ പ്രണയം തോന്നിയവരുണ്ട്.
പക്ഷെ അക്കാലത്തൊന്നും തുറന്നുപറയാനുള്ള ധൈര്യമില്ലായിരുന്നു. പ്രണയം ഉള്ളിലൊതുക്കിയ, തുറന്നു പറയാൻ പേടിയുള്ള ഒരു കാമുകനായിരുന്നു ഞാൻ. ഷൈനിയുമായുള്ള എന്റെ വിവാഹം ഉറപ്പിക്കുന്നത് ഒരു ജനുവരിയിലാണ്. ഏപ്രിലിൽ ആയിരുന്നു വിവാഹം. ആ നാല് മാസമാണ് ഞാൻ ലൈസൻസോട് കൂടി തുറന്നു പ്രണയിച്ചത്. അല്ലാതെ പ്രണയിക്കാനുള്ള ഭാഗ്യം എനിക്ക് ജീവിതത്തിലുണ്ടായിട്ടില്ല,’ ജോണി ആന്റണി പറഞ്ഞു.
content highlight: Johny Antony