കഴിഞ്ഞ വർഷം അവസാനത്തോടെ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി നാർസോ 70 ടർബോ 5G ഇപ്പോൾ ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഡിസ്കൗണ്ട് വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റിന് 16,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 20,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഈ വേരിയന്റുകൾക്കെല്ലാം വിലക്കുറവും ഡിസ്കൗണ്ടും ഉണ്ട്.
റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റ് 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 14999 രൂപ വിലയിലാണ് റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ വരെ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ വെബ്സൈറ്റിൽ നിന്ന് ഇത് 13499 രൂപ വിലയിൽ സ്വന്തമാക്കാനാകും
റിയൽമി 5ജി ഫോൺ ഗെയിമിങ് മികവ് കൂടി ലക്ഷ്യമിട്ടാണ് റിയൽമി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടർബോ ടെക്നോളജിയാണ് നാർസോ 70 ടർബോ 5ജിയുടെ ഹൈലൈറ്റ്. അത്യാധുനിക ഡിസൈനിന്റെയും 5G പെർഫോമൻസിന്റെയും മികച്ച രീതിയിലുള്ള സംയോജനം ഈ ഫോണിലേക്ക് മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി ചിപ്സെറ്റ് കരുത്തും ഗെയിമിംഗിനുള്ള പുതിയ ജിടി മോഡും ഇതിലുണ്ട്.
content highlight: Realme Narzo 70 Turbo 5G