അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണ്. ഷോർട്ട് ഫിലിമുകളും റീൽസുമായി സോഷ്യൽ മീഡിയയിൽ രേണു വൈറലാണ്. ഒരേ സമയം കെെയ്യടിയും വിമർശനവും രേണു ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ നടൻ ധർമജൻ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. രേണുവിനെ കുറിച്ചുള്ള ചോദ്യത്തിന് സുധിയുടെ ആദ്യ ഭാര്യയെ അറിയാം എന്നായിരുന്നു നടന്റെ പ്രതികരണം.
വാക്കുകളിങ്ങനെ…………..
‘എന്റെ കെെയിലും പെെസയുണ്ടാവില്ല. സുധിക്ക് പരിചയമുള്ള വീട് എന്റേതായിരുന്നു. പിന്നെ റിയാലിറ്റി ഷോയൊക്കെ വന്നപ്പോൾ സുധി എറണാകുളത്തായി. സുധിയെ പോലെ കുറേ പേർ എന്റെ വീട്ടിൽ വന്ന് നിന്നിട്ടുണ്ട്. എന്റെ വീട്ടിൽ സൗകര്യമൊന്നുമില്ല. നടുക്കത്തെ ഹാളിൽ പായിട്ട് ഞങ്ങൾ ഒരുമിച്ച് കിടക്കും. സുധിയുടെ ആദ്യ ഭാര്യയെ അറിയമായിരുന്നു. ഇപ്പോഴത്തെ ഭാര്യയെ അറിയില്ല’.
‘രേണുവിന്റെ റീലുകൾ കണ്ടിരുന്നു. അത് ചെയ്യുന്നത് കൊണ്ട് എന്താണ് തെറ്റ്. അവൻ പോയെന്നോർത്ത് കരഞ്ഞിരിക്കാൻ പറ്റുമോ. അവർ അവരുടെ സന്തോഷം കണ്ടെത്തേട്ടെ. മോനുമായി ഞാൻ കൂട്ടാണ്. രേണുവുമായി ഞാൻ അത്രയ്ക്കും പരിചയമില്ല. സുധിയുടെ ആദ്യത്തെ ഭാര്യയെ പരിചയമുണ്ടായിരുന്നു. രേണുവിന് എന്നെ അറിയാമായിരിക്കുമെന്നും’ ധർമ്മജൻ പറയുന്നു.
content highlight: Dharmajan Bolgatty