2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തനി ഒരുവൻ. ജയം രവി നായകനായെത്തിയ ചിത്രം വൻ പ്രേഷക പ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നെന്ന് സ്ഥിരീകരിക്കുകയാണ് നിർമാതാവ് അർച്ചന കല്‍പ്പാത്തി. ഉടനെ ചിത്രം തിയറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്.
അർച്ചനയുടെ വാക്കുകളിങ്ങനെ……
തനി ഒരുവന് 2 വളരെ വലിയ സ്കെയിലില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. അതിന്റെ ലോഞ്ചിങിനുള്ള കൃത്യമായ സമയത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍,’ അര്‍ച്ചന വ്യക്തമാക്കി. ചിത്രത്തില്‍ രവി മോഹന്‍, നയന്‍താര എന്നിങ്ങനെ ഒരുപാട് അഭിനേതാക്കളുള്ളതിനാല്‍, അവരുടെ എല്ലാം സമയം നോക്കി, ഉചിതമായ സമയത്ത് ലോഞ്ചിങ് ഉണ്ടാകുമെന്ന് അര്‍ച്ചന പറഞ്ഞു.
content highlight: Thani Oruvan movie