ഉത്തരേന്ത്യയിൽ ചൂടുകാലങ്ങളിൽ വ്യാപകമായി ലഭിക്കുന്ന ഒരു പാനീയമാണ് ലെസ്സി. തയ്യാറാക്കിയാലോ സ്വാദിഷ്ടമായ ലെസ്സി. ക്ഷീണിച്ച് വരുന്ന കുട്ടികൾക്ക് തയ്യാറാക്കിയ നൽകിയാലോ.
ചേരുവകൾ
- മാങ്ങ- 2
- തൈര്- 1 കപ്പ്
- പഞ്ചസാര- 3 ടേബിൾസ്പൂൺ
- ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
- ഐസ്ക്യൂബ്- ആവശ്യത്തിന്
തയ്യാറെടുക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. മാമ്പഴ കഷ്ണങ്ങളിലേയ്ക്ക് ഒരു കപ്പ് തൈരും, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൺ ഏലയ്ക്കപ്പൊടിയും ചേർത്ത് അരച്ചെടുക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഐസ്ക്യൂബ് ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം. ശേഷം ഗ്ലാസ്സിലേക്ക് പകർന്ന് കുടിക്കാം.
STORY HIGHLIGHT: mango lassi