ടാറ്റയുടെ എസ് യുവിയായ ഹാരിയറിന്റെ ഇവി പതിപ്പ് ജൂണ്‍ മൂന്നിന് അവതരിപ്പിക്കും. നിലവിലെ ഏറ്റവും ചെലവേറിയതും വലുതുമായ ഇവിയായിരിക്കും ഇത്. റെഗുലര്‍ ഹാരിയറിന്റെ തലയെടുപ്പിനൊപ്പം ഡിസൈനിലും കടമെടുത്താണ് ഇലക്ട്രിക് പതിപ്പും ഒരുക്കിയിരിക്കുന്നത്.
പക്ഷേ V2L, V2X, സമ്മണ്‍ പോലെയുള്ള ഫീച്ചറുകളോടെയായിരിക്കും വാഹനം വിപണിയില്‍ എത്തുക.സമ്മണ്‍ അടിസ്ഥാനപരമായി ഒരു സെല്‍ഫ് പാര്‍ക്ക് ഫീച്ചറാണ്. ടോപ്പ്സ് പെസിഫിക്കേഷന് മോഡലില്‍ മാത്രമേ ഇത് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുള്ളൂ. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരപരിധിയാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ മറ്റു ഹാര്ഡ്വെയറുകളെ കുറിച്ച് കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ടാറ്റ ഹാരിയര്‍ ഇവിയുടെ വില 24 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെയാകുമെന്നാണ് പ്രതീക്ഷ.
എല്‍ഇഡി ഡിആര്‍എല്‍, പൊസിഷന്‍ ലാമ്പ്, മൂടിക്കെട്ടിയ ഗ്രില്ല്, പുതിയ ലോഗോ, മറ്റ് ഇലക്ട്രിക് മോഡലുകളിലെ ഡിസൈന്‍ സമാനമായി ഒരുങ്ങിയിട്ടുള്ള എയര്‍ഡാം, ബമ്പറില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ക്വാഡ് ബീം എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലാമ്പ് തുടങ്ങിയവയാണ് മുന്‍ഭാഗത്ത്. 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടാറ്റയുടെ പുതിയ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ക്ക് പുറമെ, സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി ലെവല്‍-2 അഡാസ് ഫീച്ചര്‍ ഹാരിയറില്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍.
ക്ലൈമറ്റ് കണ്ട്രോള് പാനലില്‍ ഉള്‍പ്പെടെ കൂടുതല്‍ പുതുമകള്‍ നല്‍കും. ടാറ്റയുടെ രണ്ടാം തലമുറ ഇവി ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയാണ് ഹാരിയര്‍ ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്. ഓള് വീല്‍ ഡ്രൈവ് സംവിധാനമാണ് ഹാരിയര്‍ ഇവിയുടെ സവിശേഷത. ഇരട്ട ഇലക്ട്രിക് മോഡല്‍ കരുത്തേകുന്ന വാഹനമായിരിക്കും ഹാരിയര്‍ ഇലക്ട്രിക് എന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന സൂചന.
content highlight: Harrier EV