ആര്യ ബഡായിയുടെയും സിബിന്‍ ബെഞ്ചമിന്റെയും പ്രണയവാര്‍ത്തകളും എന്‍ഗേജ്‌മെന്റ് വിശേഷങ്ങളും അറിഞ്ഞ അന്നുമുതല്‍ വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത് . ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിബിന്‍. നടിയും നര്‍ത്തകിയുമായ നയന ജോസന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സിബിന്റെ പ്രതികരണം.
സിബിന്റെ പ്രതികരണം
”ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട് നിങ്ങളോട് സംസാരിക്കാന്‍. അന്ന് കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാം. ഇനി ഞങ്ങള്‍ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്. അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോള്‍ പറയാം”.
രണ്ടുപേരും നല്ലതുപോലെ ജീവിച്ചു കാണിക്കൂ എന്നും രണ്ടു പേരെയും ഭയങ്കര ഇഷ്ടമാണ് എന്നുമാണ് വീഡിയോയ്ക്കു താഴെ വരുന്ന കമന്റുകള്‍. ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്. ഉറ്റസുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചിരുന്നു.
നിരവധി തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുള്ള ആളാണ് താനെന്നും അപ്പോഴേല്ലാം ഉപാധികളൊന്നും ഇല്ലാതെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്നുമാണ് വിവാഹവാര്‍ത്ത അറിയിച്ചു കൊണ്ട് സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ മകന്‍ റയാന്‍ ആര്യയുടെ മകള്‍ ഖുഷി എന്നിവര്‍ക്കൊപ്പം ഒരിക്കലും അവസാനിക്കാത്ത കഥ എഴുതാന്‍ തുടങ്ങുകയാണെന്നും സിബിന്‍ കുറിച്ചു.