മലബാറിൽ ഉണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് കലത്തപ്പം. കുറഞ്ഞ ചേരുവകൾ കൊണ്ട് നല്ല പഞ്ഞികെട്ടുപോലുള്ള കലത്തപ്പം വേഗത്തിൽ തയ്യാറാക്കിയാലോ.
ചേരുവകൾ
പച്ചരി – 1 കപ്പ്
ചോറ് – 2 ടേബിൾസ്പൂൺ
ഏലയ്ക്ക – 2
ശർക്കര – 200 ഗ്രാം
ബേക്കിങ് സോഡ – ഒരു നുള്ള്
ഉപ്പ് – 1/4 ടീസ്പൂൺ
വെള്ളം – 1 1/2 കപ്പ് +1/4കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചരി കഴുകി 2 മണിക്കൂർ കുതിർത്തു വയ്ക്കുക. 2 മണിക്കൂറിനു ശേഷം അരിച്ചെടുത്ത് അരി, ചോറ്, ഏലയ്ക്ക, ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ഒരു മിക്സിയുടെ ജാറിലേക്കു ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്കു മാറ്റുക.
ഇനി മിക്സിയുടെ ജാറിലേക്കു 1/2 കപ്പ് വെള്ളം ചേർത്തു മാവു പാത്രത്തിലേക്കു മാറ്റാം. ഈ 1/2 കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക. ചൂടുള്ള ഉരുക്കിയ ശർക്കര ഒരു അരിപ്പയിൽ കൂടി മാവിൽ ഒഴിക്കുക. 3 – 4 മിനിറ്റ് ഇളക്കി യോജിപ്പിക്കുക. ഒരു പ്രഷർ കുക്കർ ചൂടാക്കി അരിഞ്ഞ ഉള്ളിയും അരിഞ്ഞ തേങ്ങയും സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ബേക്കിങ് സോഡയും വറുത്ത ഉള്ളിയും തേങ്ങാ കഷ്ണങ്ങളും മാവിൽ ചേർക്കുക. തീ കൂട്ടിവച്ചു പ്രഷർ കുക്കറിലേക്കു മാവ് ഒഴിച്ചു വെയിറ്റ് ഇടാതെ മൂടി അടയ്ക്കുക. നീരാവി വരുന്നതുവരെ തീ ഉയർന്ന തീയിൽ സൂക്ഷിക്കുക. തുടർന്ന് തീ കുറച്ചു കുറഞ്ഞ തീയിൽ 10 മിനിറ്റു വയ്ക്കുക. 10 മിനിറ്റിനു ശേഷം അടപ്പു തുറന്ന് ഒരു സ്കീവർ ഉപയോഗിച്ച് പരിശോധിക്കുക. വൃത്തിയായി പുറത്തു വരികയാണെങ്കിൽ, തീ ഓഫ് ചെയ്തു തണുത്ത ശേഷം കഴിക്കാം.
STORY HIGHLIGHT: Kalathappam