ഒരുകാലത്ത് മലയാളികൾ വളരെയധികം ആഘോഷിച്ചിട്ടുള്ള ഒരു സിനിമയായിരുന്നു പ്രേമം ഈ ചിത്രത്തിന്റെ വിജയം നിരവധി ആരാധകരെയാണ് നിവിൻപോളി എന്ന നടന് സ്വന്തമാക്കി കൊടുത്തത്. നിരവധി താരങ്ങളുടെ ഉദയത്തിന് വഴിവച്ച ഒരു സിനിമ കൂടിയാണ് പ്രേമം സായിപല്ലവി എന്ന ഉദയം ചെയ്തത് പ്രേമം എന്ന സിനിമയിൽ കൂടിയാണ് തുടർന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട സാഹചര്യം താരത്തിന് വന്നിട്ടില്ല അത്രത്തോളം മികച്ച ചിത്രങ്ങളുടെ ഭാഗമായി താരമായി പ്രേമം എന്ന സിനിമയിൽ വളരെയധികം ചർച്ച നേടിയ ഒരു നടനായിരുന്നു വിനയ് ഫോർട്ട്
ഇപ്പോൾ പ്രേമം എന്ന സിനിമയിലേക്ക് വന്നതിനെ കുറിച്ച് വിനയ് തന്നെ തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ പ്രേമം ഒരു ആഘോഷമായിരുന്നു. ആ സിനിമയുമായി അസോസിയേറ്റ് ചെയ്ത എല്ലാവരും ആ സിനിമ ആഘോഷിച്ചതിന്റെ മറ്റൊരു വേർഷനാണ് നിങ്ങൾ തിയേറ്ററിൽ കണ്ടത്.
അതിലെ വിമൽ സാർ ഇപ്പോഴും ജാവയുമായി സ്റ്റക്ക് ആയിരിക്കും. പുള്ളി അതിനെക്കുറിച്ച് പഠിച്ച് കുട്ടികളെ പഠിപ്പിക്കാനൊന്നും നോക്കില്ല. പുള്ളിയുടെ കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയിട്ടുണ്ടാകും. പുള്ളി വല്യ കോഴിയൊന്നും അല്ലായിരുന്നു. പുള്ളിക്ക് ആ മിസിനോട് ഇഷ്ടം തോന്നിയിരിക്കും,.സായി പല്ലവിയല്ലേ സ്വാഭാവികമായും പ്രേമം തോന്നാം. അൽഫോൻസ് എന്നെ സിനിമയിലേക്ക് വിളിച്ചപ്പോൾ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടെന്ന് പറഞ്ഞിരുന്നു. അപ്പോൾ അൽഫോൻസ് പറഞ്ഞത് നീ ഈ സിനിമ ചെയ്യ് പിന്നെ നിനക്ക് വലിയ കുഴപ്പം ഉണ്ടാവില്ലെന്ന്. അതാണ് ഒരു ഫിലിം മേക്കറിന്റെ വിഷൻ