മലയാള സിനിമയിൽ മികച്ച രീതിയിൽ ഉള്ള ഒരു കൂട്ടുകെട്ട് കാത്തുസൂക്ഷിക്കുന്ന വ്യക്തികളാണ് മോഹൻലാലും മണിയൻപിള്ള രാജുവും ഇവരുടെ കൂട്ടുകെട്ട് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇപ്പോൾ ഇതാ മോഹൻലാൽ സ്പടികം സിനിമയിൽ ചെയ്ത ഫൈറ്റ് സീനിനെ കുറിച്ച് സംസാരിക്കുകയാണ് നടനായ മണിയൻപിള്ള രാജു മോഹൻലാലിന്റെ മെയ് വഴക്കത്തെ കുറിച്ചും ഒരു സിനിമയെ മോഹൻലാൽ സമീപിക്കുന്ന രീതിയെ കുറിച്ചും ഒക്കെയാണ് മണിയൻപിള്ള രാജു സംസാരിക്കുന്നത് താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് വാക്കുകൾ ഇങ്ങനെ..
സ്ഫടികത്തിലെ ഫൈറ്റ് സീനുകൾ നോക്കിയാൽ മോഹൻലാലിന്റെ മെയ്വഴക്കം എത്രയുണ്ടെന്ന് മനസിലാകും. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ലാൽ ഓരോ ഫൈറ്റും ചെയ്തത്. അന്നത്തെ കാലത്ത് വളരെ റിസ്ക് പിടിച്ച പരിപാടിയാണ് ലാൽ ആ സിനിമയിൽ ചെയ്തത്.ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു സിനിമയിലെ ഫൈറ്റ് മാസ്റ്റർ. മോഹൻലാൽ ത്യാഗരാജൻ മാസ്റ്ററിനെ ദൈവത്തെപോലെയാണ് കാണുന്നത്. ഇന്നും ഓരോ ഫൈറ്റ് എടുക്കുന്നതിന് മുന്പ് മാസ്റ്ററിനെ മനസ്സിൽ സ്മരിക്കും.
അത്രയ്ക്ക് ആത്മബന്ധമാണ് അവർ തമ്മിൽ. സ്ഫടികത്തിൽ മോഹൻലാൽ ജീപ്പില് നിന്ന് ചാടുന്ന സമയത്ത് മാസ്റ്റർ ദേഷ്യപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.ജീപ്പ് ഒരു റാമ്പിൽ ഓടിച്ച് കയറ്റിയിട്ടാണ് ലാൽ പുറത്തേക്ക് ചാടുന്നത്. പുറത്തേക്ക് ചാടിയാൽ വണ്ടി നേരെ വെള്ളത്തിൽ പോകും. സൈഡിൽ കുറച്ച് വൈക്കോൽ ഇട്ടിട്ടുണ്ട്. അതിലേക്കാണ് ചാടേണ്ടത്.റാമ്പ് കുറച്ച് ഹൈറ്റിൽ ഉള്ളത്കൊണ്ട് ലാലിൻറെ ടൈമിംഗ് ചെറുതായി മാറി. മാസ്റ്റർ അത് കണ്ട് ലാലിനോട് ചൂടായി. കാരണം സെറ്റിൽ ഉള്ള എല്ലാവര്ക്കും ടെൻഷൻ ആയിരുന്നു