പഴയകാല നായികമാരിൽ ഒരാളാണ് മേനക. 125 സിനിമകളിൽ മാത്രം നടിയായി അഭിനയിച്ച മേനക കൂടുതലും മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി ശങ്കറിനൊപ്പമുള്ള അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മേനക. താന്‍ ശങ്കറിനോടൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണെന്നും ശങ്കര്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് തന്റെ മക്കള്‍ പറയുമായിരുന്നുവെന്നും മേനക കൂട്ടിച്ചേർത്തു.
മേനകയുടെ വാക്കുകൾ:
ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചത് മമ്മൂക്കയുടെ കൂടെയാണ്. എന്നാലും എല്ലാവരും പറഞ്ഞത് ശങ്കര്‍ മേനക എന്നാണ്. ഈയിടെ ഞാന്‍ ശങ്കറിനോട് പറഞ്ഞു, ആളുകള്‍ ഇങ്ങനെയൊക്കെ പറയും എന്ന് അന്നേ അറിഞ്ഞിരുന്നുവെങ്കില്‍ നമുക്ക് കുറച്ചുകൂടെ പടങ്ങള്‍ ചെയ്യാമായിരുന്നുവെന്ന്.
എന്റെ മക്കള്‍ തന്നെ പറയാറുണ്ട്. അമ്മ ശങ്കര്‍ അങ്കിളിനോടൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. അങ്കിള്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന്. ഈയിടെ ഞാനൊരു കടയില്‍ ചെന്നു. ഒരുകാര്യം ചോദിച്ചാല്‍ തെറ്റിദ്ധരിക്കുമോ എന്ന് കടയുടമ ചോദിച്ചു. ‘സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളൊക്കെ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നു’ എന്ന്.
അയാള്‍ പറയുന്നത് കേട്ട് ഞാനുറക്കെ ചിരിച്ചു. ഇതുപോലെ അന്നത്തെ പിള്ളേര്‍ക്കൊക്കെ നല്ല ഹരമായിരുന്നു ഞങ്ങളുടെ അഭിനയമെന്ന് ഞാന്‍ അറിയുന്നത് കുറെക്കഴിഞ്ഞായിരുന്നുവല്ലോ.
content highlight: Menaka