തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (തിങ്കളാഴ്ച) പരിസ്ഥിതി ദിനം ആചരിക്കാൻ തീരുമാനിച്ചു. ആഗോള തലത്തിൽ ഇന്നാണ് ( ജൂൺ 5 ) പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാൽ സ്കൂളുകൾ അവധിയായിരുന്നു.
അതിനാലാണ് സംസ്ഥാന തലത്തിൽ സ്കൂളുകളിൽ പതിവായി നടത്തുന്ന പരിസ്ഥിതി ദിനാചരണം ഇന്ന് നടത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാളെ (ജൂൺ 6 – തിങ്കളാഴ്ച) സ്കൂളുകളിൽ പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്.
Comments