ദി​വ​സ​വും ആ​റു വി​മാ​ന സ​ർ​വി​സു​ക​ൾ നടത്തി ബഹ്റൈൻ-ദോഹ

google news
flight

മ​നാ​മ: ബ​ഹ്​​റൈ​നും ഖ​ത്ത​റി​നു​മി​ട​യി​ൽ ദിവസവും മൂ​ന്നു വീ​തം സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ ഗ​ൾ​ഫ്​ എ​യ​റും ഖ​ത്ത​ർ എ​യ​ർ​വേ​സും തീരുമാനം. ജൂ​ൺ 14 വ​രെ ഓ​രോ സ​ർ​വി​സും ജൂ​ൺ 15 മു​ത​ൽ മൂ​ന്നു​ സ​ർ​വി​സു​ക​ളു​മാ​ണ്​ ഓ​രോ വി​മാ​ന​ക്ക​മ്പ​നി​ക​ളും നടത്തുന്നത്. സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ നേ​ര​ത്തേ ഗ​ൾ​ഫ്​ എ​യ​ർ അറിയിച്ചിരുന്നു.


2017ലെ ​ഗ​ൾ​ഫ് ഉ​പ​രോ​​ധ​ത്തി​നു പി​ന്നാ​ലെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ന​യ​ത​ന്ത്ര ബ​ന്ധം നി​ല​ച്ച​തോ​​ടെ യാ​ത്രാ​മാ​ർ​ഗ​ങ്ങ​ളും അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന്, ഉ​പ​രോ​ധം നീ​ങ്ങി​യി​ട്ടും ഖ​ത്ത​റും ബ​ഹ്റൈ​നും ത​മ്മി​ലെ ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ജി.​സി.​സി ഫോ​ളോ​അ​പ് ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തീരുമാനം എടുത്തത്.

അ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​മാ​ന സ​ർ​വി​സും പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 25 മു​ത​ൽ ഓ​രോ സ​ർ​വി​സ് വീ​തം ആ​രം​ഭി​ക്കു​മെ​ന്ന് ഗ​ൾ​ഫ്​ എ​യ​റും ഖ​ത്ത​ർ എ​യ​ർ​വേ​സും അ​റി​യി​ച്ചി​രു​ന്നു. ബ​ഹ്റൈ​ൻ-​ദോ​ഹ 50 മി​നി​റ്റാ​ണ് യാ​ത്രാ​ദൈ​ർ​ഘ്യം.

Tags