×

ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​തി​ര​യോ​ട്ടത്തിൽ പ​​ങ്കെ​ടു​ത്ത് ശൈ​ഖ് നാ​സ​റും കു​ട്ടി​ക​ളും

google news
A_WqazZGVEH0_2024-02-08_1707374674resized_pic

മ​നാ​മ: ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് സി​റ്റി​യി​ൽ (ഡി.​ഐ.​ഇ.​സി) ന​ട​ന്ന 80 കി​ലോ​മീ​റ്റ​ർ യോ​ഗ്യ​ത​മ​ത്സ​ര​ത്തി​ൽ ആ​വേ​ശം വി​ത​ച്ച് ഹ​മ​ദ് രാ​ജാ​വി​ന്റെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന കാ​ര്യ​ത്തി​നും പ്ര​തി​നി​ധി ശൈ​ഖ് നാ​സ​റി​ന്റെ​യും കു​ട്ടി​ക​ളു​ടെ​യും സാ​ന്നി​ധ്യം. ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആൽ ഖ​ലീ​ഫ​യോ​ടൊ​പ്പം മ​ക്ക​ളാ​യ ശൈ​ഖ ഷീ​മ ബി​ൻ നാ​സ​ർ, ശൈ​ഖ് ഹ​മ​ദ് ബി​ൻ നാ​സ​ർ, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

കൊ​ച്ചു​മ​ക്ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ് (യു.​എ.​ഇ) വൈ​സ് പ്ര​സി​ഡ​ന്റും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മും ഉ​ണ്ടാ​യി​രു​ന്നു.

353 റൈ​ഡ​ർ​മാ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ശൈ​ഖ ഷീ​മ ബി​ൻ നാ​സ​റും ര​ണ്ടാം സ്ഥാ​നം ശൈ​ഖ് ഹ​മ​ദ് ബി​ൻ നാ​സ​റും മൂ​ന്നാം സ്ഥാ​നം ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ നാ​സ​റും നേ​ടി. ദു​ബൈ റേ​സി​ങ് ക്ല​ബ് (ഡി.​ആ​ർ.​സി) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശൈ​ഖ് റാ​ഷി​ദ് ബി​ൻ ദ​ൽ​മൂ​ഖ് ബി​ൻ ജു​മാ അ​ൽ മ​ക്തൂം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മ​ത്സ​ര​ത്തി​ന്റെ സം​ഘാ​ട​ക സ​മി​തി ബ​ഹ്റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്റ്റേ​റി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ണ​റ​റി പ്ര​സി​ഡ​ന്റു​കൂ​ടി​യാ​യ ശൈ​ഖ് നാ​സ​റി​നെ ആ​ദ​രി​ച്ചു. ഓ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ഡി.​ആ​ർ.​സി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ശൈ​ഖ് നാ​സ​ർ അ​ഭി​ന​ന്ദി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags