ഇ​ന്ത്യ​ന്‍ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണം: യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ

google news
indian school

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വം​മൂ​ലം വി​ദ്യാ​ർഥി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മു​ള്ള അ​ധ്യാ​പ​ക​രെ ഉ​ട​​ന്‍ നി​യ​മി​ക്ക​ണ​മെ​ന്നും യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ (യു.​പി.​​പി) നേ​താ​ക്ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​തി​ര്‍ന്ന ക്ലാ​സി​ലെ കു​ട്ടി​ക​ള്‍ക്ക് പൊ​തു​പ​രീ​ക്ഷ ന​ട​ക്കാ​നി​രി​ക്കെ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ എ​ടു​ത്തു​തീ​ർ​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. താ​ല്‍ക്കാ​ലി​ക നി​യ​ന്ത്ര​ണം എ​ന്ന പേരി​ല്‍ കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഉ​ള്ള അ​ധ്യാ​പ​ക​രെ കോ​റി​ഡോ​ര്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​ത് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണ്. അ​ധ്യാ​പ​ക​രു​ടെ പ​രി​മി​തി​മൂ​ലം ഒ​രു പീ​രി​യ​ഡി​നു​ള്ളി​ല്‍ ഒ​രു ചാ​പ്റ്റ​ര്‍ മു​ഴു​വ​ന്‍ പ​ഠി​പ്പി​ച്ചു​തീ​ര്‍ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ട്യൂ​ഷ​നു​പോ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​ത്.

പാ​ഠ്യ​വി​ഷ​യ​ങ്ങ​ള്‍ എ​ടു​ത്തു​തീ​ര്‍ക്കേ​ണ്ട അ​ധ്യാ​പ​ക​രെ മെ​ഗാ ഫെ​​യ​ര്‍ പോ​ലു​ള്ള ഭാ​രി​ച്ച ജോ​ലി​ക​ള്‍ ഏ​ൽ​പി​ക്കു​മ്പോ​ൾ അ​വ​ര്‍ക്ക് നേ​രാം​വ​ണ്ണം പാ​ഠ്യ​വി​ഷ​യ​ങ്ങ​ള്‍ എ​ടു​ത്തു​തീ​ര്‍ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ക​യാ​ണ്. പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

also read.. ഫാ. എബ്രഹാം മുത്തോലത്തിന് ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

കൊ​ച്ചു​കു​ട്ടി​ക​ള്‍ യാ​ത്ര​ചെ​യ്യു​ന്ന ബ​സു​ക​ളി​ലും പ​ല ക്ലാ​സ് റൂ​മു​ക​ളി​ലും എ​യ​ര്‍ക​ണ്ടീ​ഷ​ണ​റു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യും വ്യാ​പ​ക​​മാ​ണ്. ഇ​രു​പ​തോ​ളം വ​ര്‍ഷ​ങ്ങ​ളാ​യി ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത പ്ര​സ്ഥാ​ന​മാ​ണ് യു.​പി.​പി​യെ​ന്നും നേ​​താ​ക്ക​ള്‍ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​നി​ൽ യു.​കെ, ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ർ, ജാ​വേ​ദ് പാ​ഷ, എ​ഫ്.​എം. ഫൈ​സ​ൽ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Chungath new ad 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം