എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ രൂപവത്കരിച്ചു
Nov 14, 2023, 14:17 IST

മസ്കത്ത്: കലാ സാമൂഹിക സാംസ്കാരിക കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകി ഒമാനിലെ എറണാകുളം നിവാസികൾ എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (ഇ.ആർ.എ) രൂപവത്കരിച്ചു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ച് സംഘടന വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിപുലമായ പരിപാടികളോടെ കുടുംബസംഗമവും ലോഗോ പ്രകാശനവും നടത്താൻ കമ്മിറ്റി തീരുമാനിച്ചു.ഫൈസൽ ആലുവ, അനീഷ് കടവിൽ, ഫൈസൽ പോഞ്ഞാശ്ശേരി, ഷിയാസ് ആലുവ, അനീഷ് സെയ്ദ് എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു