ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് ഇ​റാ​നും ബെ​ൽ​ജി​യ​വും

google news
jail

മ​സ്ക​ത്ത്​: ഇ​റാ​ൻ, ബെ​ൽ​ജി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നിന്ന് ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രെ അ​ധി​കൃ​ത​ർ മോ​ചി​പ്പി​ച്ചതായി റിപ്പോർട്ട്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹാ​യാ​ഭ്യാ​ർ​ഥ​ന​യെ തു​ടു​ർ​ന്ന്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഒ​മാ​ൻ ന​ട​ത്തി​യ മാധ്യസ്ഥ ച​ർ​ച്ച​യു​ടെ ഫ​ല​മാ​ണ്​ മോ​ച​ന​ത്തി​ന്​ വ​ഴി​തെ​ളി​ഞ്ഞ​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

തെ​ഹ്‌​റാ​ൻ, ബ്ര​സ​ൽ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച ത​ട​വു​കാ​രെ വെ​ള്ളി​യാ​ഴ്ച മ​സ്‌​ക​ത്തി​ലെ​ത്തി​ച്ചു. ഇ​വ​ർ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags