മസ്‌കത്ത്: ഒമാനിലെ ആദ്യ ലയൺസ് ക്ലബ് ആയ മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടി, പുതിയതായി ക്ളബിൽ ചേർന്നവർക്കുള്ള അംഗത്വ വിതരണം, 2023-24 വർഷത്തേക്കുള്ള സർവീസ് പ്രോജക്ട് ഉത്ഘാടനവും സെപ്തംബര് 21 വ്യാഴാഴ്ച റൂവി ഷാറാട്ടൺ ഹോട്ടലിൽ വച്ച് വിപുലമായ ചടങ്ങുകളോടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ നടന്നു.
പരിപാടികളുടെ ഭാഗമായി, ക്ലബ്ബിന്റെ ജില്ലാ ഗവർണർ എംജെഎഫ് ലയൺ ബിനോ ഐ കോശി, ക്യാബിനറ്റ് സെക്രട്ടറി എംജെഎഫ് ലയൺ മാർട്ടിൻ ഫ്രാൻസിസ്, ക്യാബിനറ്റ് ട്രെസ്സുറെർ ലയൺ പ്രസന്നൻ കെ പണിക്കർ തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു.
ക്ലബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ വിശകലനവും ക്ളബ് ഒമാനിലും ഇന്ത്യയിലുമായി നടത്തിയിട്ടുള്ള വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ വിശദീകരണവും മുൻ പ്രസിഡന്റ് പി എം ജെ എഫ് ലയൺ ജയശങ്കർ നടത്തി. പുതിയ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് പി എം ജെ എഫ് ല യൺ കെ പി മഹേഷ്, സെക്രട്ടറി ലയൺ ഷിബു ഹമീദ്, ട്രെഷറർ ലയൺ രജ്ജിത് S, അഡ്മിൻ.ലയൺ ലിജു ജോസഫ് ക്ലബ് ഡയറക്ടർ മാരായ പി എം ജെ എഫ് ലയൺ റെജി കെ തോമസ്, പി എം ജെ എഫ് ലയൺ തോമസ് എന്നിവരുടെയും മറ്റു അധികാരികളുടെയും സ്ഥാനാരോഹണം, പുതിയാതായി ക്ലബിൽ ചേർന്ന അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും അനുബന്ധ ചടങ്ങുകളും ഡിസ്ട്രിക്ട് 318 ബി ഗവർണർ എംജെഫ് ലയൺ ബിനോ ഐ കോശിയുടെ മേൽനോട്ടത്തിൽ നടന്നു.
ശേഷം ഈ വർഷം നടത്തുവാൻ ഉദ്ദേശിക്കുന്ന സർവീസ് പ്രോജക്ടുകളുടെ ഉത്ഘാടനവും, മോഡൽ ലയൺസ് ക്ലബ് ഓഫ് ഒമാൻ ജില്ലാ അധികാരിയുടെ നേതൃത്വത്തിൽ നടത്തുവാൻ പോകുന്ന ജീവ കാരുണ്യ പ്രവർത്തങ്ങൾക്കയുള്ള സംഭാവന ക്ളബ് പ്രസിഡന്റ് കെ. പി മഹേഷ് ജില്ലാ ഗവർണർക്ക് കൈമാറി. വിപുലമായി നടന്ന ചടങ്ങിൽ സംസാരിച്ച എല്ലാ വിശിഷ്ടാതിഥികളും ലയൺസ് ക്ലബ് ഇന്റർനാഷണൽ എന്ന പ്രസ്ഥാനത്തെ പറ്റിയും, അത് നടത്തിപ്പോരുന്ന വിശാലമായ സാമൂഹ്യ സേവനങ്ങളെപ്പറ്റിയും സംസാരിച്ചു.
വീടില്ലാത്തവർക്ക് വീട്, ഡയബറ്റിക്സ്, അന്ധത, ക്യാൻസർ തുടങ്ങിയ മഹാ രോഗങ്ങളോട് പൊരുതുവാനും പ്രകൃതി ദുരന്തങ്ങൾ കാരണം കഷ്ട്ടപെട്ട്ന്നവർക്കു സഹായം എത്തിക്കുവാനും ലയൺസ് ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങൾ എത്രമാത്രം സഹായകരമാകുന്നുണ്ട് എന്ന് അവർ തങ്ങളുടെ പ്രസംഗത്തിൽ വിവരിച്ചു. സിറിയയിൽ ഭൂകമ്പത്തിനു നൂറു കണക്കിന് ആളുകളെ സഹായിക്കുവാനും, കുട്ടികളിലെ ഡയബെറ്റിക്സ്, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ സമൂഹം നേരിടുന്ന വൻവിപത്തുകൾക്കു എതിരെ ലയൺസ് ക്ലബ് എന്തൊക്കെ പ്രവർത്തനങ്ങൾ ആണ് നടത്തി വരുന്നത് എന്നും വിശദമാക്കി.
ഗസ്റ്റുഓഫ് ഹോണർ ഡിസ്ട്രിക്ട് ഗവർണർ ലയൺ ബിനോ ഐ കോശി, ക്യാബിനറ്റ് സെക്രട്ടറി എംജെഎഫ് ലയൺ മാർട്ടിൻ ഫ്രാൻസിസ്, ക്യാബിനറ്റ് ട്രെസ്സുറെർ ലയൺ പ്രസന്നൻ കെ പണിക്കർ എന്നിവർക്ക് ക്ളബ് പ്രസിഡന്റ്കെ പി മഹേഷ് മൊമെന്റോ നൽകി ആദരിച്ചു.
പ്രോഗ്രാം കൺവീനർ മനോജ് രാജൻ ഈ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച മറ്റു വ്യക്തികളെയും പ്രസിഡന്റ് ആദരിച്ചു. ക്ലബ് പ്രസിഡന്റ് കെ പി മഹേഷ്, ക്ലബ് ഡയറക്ടർമാരായ രജി കെ തോമസ്, ജോൺ തോമസ് തുടങ്ങിയവർ ക്ലബിന്റെ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. സെക്രട്ടറി ഷിബു ഹമീദ് നന്ദി പ്രമേയം അവതരിപ്പിച്ച ശേഷം ചടങ്ങുകൾ പൂർത്തിയായതായി ക്ലബ് പ്രസിഡന്റ് കെ പി മഹേഷ് അറിയിച്ചു. ശേഷം അത്താഴവിരുന്നും ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം