ഖത്തറിൽ ഗൂ​ഗ്ൾ ക്ലൗ​ഡ് റീ​ജ്യ​ൻ പ്രവർത്തനമാരംഭിച്ചു

google news
qatar

ദോ​ഹ: വി​വ​ര സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ൽ ക​രു​ത്താ​യി ഖ​ത്ത​ർ കേ​ന്ദ്ര​മാ​യ ഗൂ​ഗ്ൾ ക്ലൗ​ഡ് പ്രവർത്തനമാരംഭിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു സെ​ർ​ച് എ​ൻ​ജി​ൻ ഭീ​മ​നാ​യ ഗൂ​ഗ്ളി​ന്റെ പു​തി​യ ക്ലൗ​ഡ് റീ​ജ്യ​ൻ ആ​​രം​ഭി​ച്ച​ത്.

വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ മ​ന്നാ​യി, ഖ​ത്ത​ർ ഫ്രീ​സോ​ൺ​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ സാ​യി​ദ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖ​ത്ത​റും മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യു​ടെ ഡേ​റ്റാ സം​ഭ​ര​ണ​ത്തി​ലും വേ​ഗ​ത​യേ​റി​യ സേ​വ​ന​ങ്ങ​ളി​ലും പു​തി​യ ​ക്ലൗ​ഡ് റീ​ജ്യ​ൻ സ​ഹാ​യ​ക​മാ​വും. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​ഏ​റ്റ​വും പ്ര​ധാ​ന ല​ക്ഷ്യ​മാ​യ സാ​​ങ്കേ​തി​ക​വ​ത്ക​ര​ണ​തി​ന് കൂ​ടു​ത​ൽ ഊ​ർ​ജം നൽകുന്നതാണ് ഈ ​സം​രം​ഭം.

മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക് ഉ​ണ​ർ​വ് പ​ക​രു​ന്ന​തോ​ടൊ​പ്പം, അ​ടു​ത്ത ഏ​ഴ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 25,000ത്തോ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കും. അ​ടു​ത്തി​ടെ ഖ​ത്ത​റി​ൽ ക​ൺ​ട്രി ഓ​ഫി​സും വെ​ർ​ച്വ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് കേ​ന്ദ്ര​വും തു​റ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗൂ​ഗ്ൾ ക്ലൗ​ഡ് റീ​ജ്യ​നും ദോ​ഹ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഖ​ത്ത​റി​ന്റെ വി​വ​ര​സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ അ​തി​വേ​ഗ കു​തി​പ്പി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ക കൂ​ടി​യാ​ണ് ഈ ​പ​ദ്ധ​തി.

Tags