ആഘോഷമാക്കി ഐസിസി 'ബുധനാഴ്ച ഫിയസ്റ്റ'

google news
onam celebration doha

ദോഹ: ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) 'ബുധനാഴ്ച ഫിയസ്റ്റ' ശ്രദ്ധേയമായി.ഓണനാളിനോട് അനുബന്ധിച്ചായിരുന്നതിനാൽ മഹാബലിയും ചെണ്ടമേളവുമായി ആഘോഷമായാണ് സാംസ്‌കാരിക, കലാ പരിപാടികൾ അരങ്ങേറിയത്.

also read.. ഓഫ് സീസൺ തുടങ്ങി കേരളത്തിലേക്ക് നിരക്ക് കുറഞ്ഞു; മടങ്ങാൻ നൽകണം അഞ്ചിരട്ടി

ചെണ്ടമേളവും സ്‌കൂൾ വിദ്യാർഥികളുടെയും വിവിധ കൂട്ടായ്മകളുടെയും പാട്ടും നൃത്തവും തിരുവാതിരകളിയുമായി വ്യത്യസ്ത കലാപരിപാടികൾ നടത്തി.

ഐസിസി കോൺസുലർ മേധാവി സജീവ് സത്യശീലൻ, ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗലു, സെക്രട്ടറി ഏബ്രഹാം ജോസഫ്, സാംസ്‌കാരിക വിഭാഗം മേധാവി സുമ ഗൗഡ എന്നിവർ പ്രസംഗിച്ചു.

chungath1

പഞ്ചാബി അസോസിയേഷൻ ഓഫ് ഇന്ത്യൻസ് പ്രസിഡന്റ് സത്‌നാം സിങ്, നോർവ ഖത്തർ പ്രസിഡന്റ് നിഖിൽ ശശിധരൻ എന്നിവരെ ഐസിസി മാനേജിങ് കമ്മിറ്റി ആദരിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം