പ്ര​മു​ഖ ഇ​റ്റാ​ലി​യ​ൻ ക്ല​ബ് ഇ​ന്റ​ർ​മി​ലാ​നു​മാ​യി കൈ​കോ​ർ​ത്ത് ഖ​ത്ത​ർ എ​യ​ർ​വേ​സ്

google news
50824792206_2e1df3b671_k-1440x864

chungath new advt

ദോ​ഹ: പ്ര​മു​ഖ ഇ​റ്റാ​ലി​യ​ൻ ക്ല​ബ് ഇ​ന്റ​ർ​മി​ലാ​നു​മാ​യി കൈ​കോ​ർ​ത്ത് ഖ​ത്ത​ർ എ​യ​ർ​വേ​സ്. യൂ​റോ​പ്യ​ൻ ഫു​ട്ബാ​ളി​ലെ ക​രു​ത്ത​രാ​യ ഇ​ന്റ​ർ​മി​ലാ​ന്റെ ഗ്ലോ​ബ​ൽ എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യാ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​ങ്കു​ചേ​രു​ന്ന​ത്. ദു​ബൈ എ​യ​ർ​ഷോ​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ ബ​ദ​ർ അ​ൽ മീ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യി​ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ യൂ​റോ​പ്പി​ലെ​യും ഇ​റ്റാ​ലി​യി​ലെ​യും വി​പ​ണി പ​ങ്കാ​ളി​ത്ത​ത്തി​ൽ ഇ​ന്റ​ർ മി​ലാ​ൻ സ​ജീ​വ​മാ​യി​രി​ക്കും. കോ​ർ​പ​റേ​റ്റ് ബ്രാ​ൻ​ഡി​ങ്, ഹോ​സ്പി​റ്റാ​ലി​റ്റി, മാ​ർ​ക്ക​റ്റി​ങ് റൈ​റ്റ്, ആ​രാ​ധ​ക​ർ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ക​രാ​റി​ന്റെ ഭാ​ഗ​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​ത്. മു​ൻ ഇ​റ്റാ​ലി​യ​ൻ-​ഇ​ന്റ​ർ താ​രം മാ​ർ​കോ മ​റ്റ​രാ​സി​യും ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

​ദു​ബൈ എ​യ​ർ​ഷോ​യു​ടെ ഭാ​ഗ​മാ​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ വേ​ൾ​ഡ് ക്ലാ​സ് എ​യ​ർ​ലൈ​ൻ​സു​ക​ളി​ൽ ഇ​ന്റ​ർ എ​ക്സി​ക്യൂ​ട്ടി​വ് ടീ​മി​ന് സ​ന്ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. ക​രാ​റി​ന്റെ ഭാ​ഗ​മാ​യി ഇ​ന്റ​ർ ആ​രാ​ധ​ക​ർ​ക്ക് സാ​ൻ​സി​റോ​യി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര​യി​ൽ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ഖ​ത്ത​ർ എ​യ​ർ​വേ​സ് ന​ൽ​കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags