പയ്യന്നൂർ സൗഹൃദ വേദി ദമ്മാം കെ.ഡി.എസ് .എഫ് – എച്ച്. എം.ആർ പ്രീമിയർ കപ്പ് സ്വന്തമാക്കി

google news
Dammam-KDSF-HMR-won-the-Premier-Cup

chungath new advt

ദമ്മാമിലെ കാസർകോട്ടുകാരുടെ കൂട്ടായ്മയായ കെ .ഡി.എസ്. എഫ് സംഘടിപ്പിച്ച എച്ച്. എം. ആർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറ്റിൽ പയ്യന്നൂർ സൗഹൃദ വേദി ദമ്മാം ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി . ദമ്മാം ഗൂക്ക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടൂർണമെൻറ്റിലെ ഫൈനൽ മത്സരത്തിൽ പാൻദർസ് ടീമിനെ ആറ് റൺസിന്‌ പരാജപ്പെടുത്തിയാണ് പി എസ് വി ദമ്മാം കെ. ഡി . എസ് . പ്രീമിയർ കപ്പ് സ്വന്തമാക്കിയത്.

വൈകീട്ട് നടന്ന സമാപന ചടങ്ങിൽ കെ .ഡി.എസ്. എഫ് പ്രസിഡൻറ്റ് ഖലീൽ പടിഞ്ഞാർ , സെക്രട്ടറി ഷഫീക് പട്ള , അഷ്റഫ് അംഗടിമുഗർ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബഷീർ ഉപ്പള , എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു .

കെ.ഡി. എസ്. എഫ് എക്സിക്യൂട്ടീവ് മെമ്പർമാരായ ഇബ്രാഹിം പള്ളക്കോട്, ഹനീഫ് അറബി , നിസാം ഉപ്പള, ഹാരിസ് ഏരിയപ്പാടി, ഖലീൽ ചട്ടൻച്ചാൽ , ശരീഫ് പാവൂർ , മുജീബ് മൊഗ്രാൽ , മുസ്തഫ ചൂരി,എന്നിവർ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags