റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി ആവര്‍ത്തിച്ച് പ്രവാചകനിന്ദ നടത്തിയത്.
സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി യുവതിയെ മീഡിയ റെഗുലേറ്ററി അതോറിറ്റി വിളിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അതോറിറ്റി അറിയിച്ചു.
പ്രവാചകനെയും പ്രവാചക പത്‌നി ഖദീജയെയും അപകീര്‍ത്തിപ്പെടുത്ത സന്ദേശങ്ങളും വീഡിയോയുമാണ് യുവതി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചത്. സൗദി അറേബ്യയില്‍ പ്രവാചകനിന്ദ നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം