റിയാദ്: സൗദി അറേബ്യയുടെ വിസ ഓണ്‍ അറൈവല്‍ സൗകര്യം എട്ട് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഓണ്‍ അറൈവല്‍ വിസിറ്റ് വിസയാണ് ഇത്തരത്തില്‍ അനുവദിക്കുക.
also read.. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: ഒരു പ്രതിക്ക് കൂടി തടവ്
എന്നാല്‍, സൗദിയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരെ ഇത്തവണയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അസര്‍ബൈജാന്‍, അല്‍ബേനിയ, ഉസ്ബെക്കിസ്താന്‍, ദക്ഷിണാഫ്രിക്ക, ജോര്‍ജിയ, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍, മാലിദ്വീപ് എന്നീ രാജ്യക്കാരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും സാധിക്കും.
പുതുതായി ഈ എട്ട് രാജ്യങ്ങളെ കൂടി ചേര്‍ത്തത്തോടെ പട്ടികയിലെ രാജ്യങ്ങളുടെ എണ്ണം 57 ആയി. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ താമസ വിസയിലുള്ള എല്ലാവര്‍ക്കും ടൂറിസം വിസ നല്‍കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ടൂറിസം മന്ത്രാലയം അംഗീകാരം നല്‍കിയത്.
വിസ ഓണ്‍ അറൈവല്‍ സൗകര്യമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ലൈനായോ അല്ലെങ്കില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലോ റോഡ് മാര്‍ഗമുള്ള കവാടങ്ങളിലോ എത്തിയാല്‍ വിസ നേടാനാവും. “വിഷന്‍ 2030’ന്‍റെ ഭാഗമായി രാജ്യത്തിന്‍റെ ടൂറിസം മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനാണ് ഈ തീരുമാനം. ജി.ഡി.പിയില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനത്തില്‍നിന്ന് 10 ശതമാനമായി ഉയര്‍ത്തുക, 10 ലക്ഷം അധിക തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുക, 2030 ഓടെ 10 കോടി സഞ്ചാരികളെ ആകര്‍ഷിക്കുക എന്നിവയും സൗദിയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.
അതേസമയം, സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനോ, ഹജ്ജ് സീസണില്‍ ഉംറ നിര്‍വഹിക്കാനോ അനുവാദമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം