വരും ദിവസങ്ങളിൽ ചൂട് കുറയും; സൗദിയിൽ ചൂടിന് ശമനമെന്ന് കാലാവസ്ഥ കേന്ദ്രം

google news
temperature

റിയാദ്: സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂടിന് കുട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

also read.. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കണം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതുകാരണം ഉച്ച സമയത്തെ പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ തൊഴിൽ മന്ത്രാലയം വിലക്കിയിരുന്നു. ചൂട് കുറഞ്ഞതോടെ വിലക്ക് മന്ത്രാലയം പിൻവലിച്ചിട്ടുണ്ട്.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags