ദുബായ് : ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബായ്ക്ക് മൂന്നാം സ്ഥാനം. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബർഗ്, പാരിസ്, സാൻഫ്രാൻസിസ്കോ നഗരങ്ങളെ പിന്നിലാക്കിയാണ് ദുബായുടെ കുതിപ്പ്.
ഈ നേട്ടം കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കഴിഞ്ഞ 3 വർഷത്തെ പ്രകടനം വിലയിരുത്തിയാണ് അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. 2033 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച നഗരങ്ങളിൽ ആദ്യ 3 സ്ഥാനങ്ങൾ ഉറപ്പിക്കാനും സാമ്പത്തിക ശേഷി ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള ഡി33 പദ്ധതികൾക്ക് ഈ നേട്ടം ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.
Read More:എഐ കമ്പനികൾക്കായി;പ്രത്യേക കേന്ദ്രം ദുബായിൽ തുറക്കുന്നു
ദുബായുടെ നിലവാരം ഉയർത്തുന്നതിൽ പങ്കുവഹിച്ച എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജനസംഖ്യ, സാമ്പത്തിക വളർച്ച, തൊഴിൽ ലഭ്യത, പാർപ്പിട വില എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച നഗരങ്ങളുടെ പട്ടിക തയാറാക്കിയത്.
മിയാമിയാണ് ഏറ്റവും മികച്ച നഗരം, സിംഗപ്പൂർ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ 3 വർഷത്തിനിടെ ദുബായുടെ ജനസംഖ്യയിൽ 5.8 ശതമാനം വളർച്ചയുണ്ടായെന്നും ദി ഇക്കോണമിസ്റ്റ് വിലയിരുത്തുന്നു. കോവിഡും ലോകത്തിലെ രാഷ്ട്രീയ അസ്ഥിരതയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിൽ ദുബായും മിയാമിയും മികച്ച പ്രകടനം കാഴ്ചവച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം