‘പ്രോഗ്രസിവ് ഫെസ്റ്റ് -2023’ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അരങ്ങേറി

ഷാർജ: ഗുരുവായൂർ നിയോജകമണ്ഡലം പ്രവാസി സംഘടനയായ പ്രോഗ്രസിവ് ചാവക്കാട് സംഘടിപ്പിച്ച ‘പ്രോഗ്രസിവ് ഫെസ്റ്റ് -2023’ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അരങ്ങേറി.
നടൻ ഇർഷാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം, മാസ് ഷാർജ പ്രസിഡന്റ് സമീദ്, എക്സ്പ്രസ് ചെയർമാൻ സാദിഖ് എന്നിവർ ആശംസ നേർന്നു.
പ്രോഗ്രാം കോഓഡിനേറ്റർ ഷിഹാദ് ഫെസ്റ്റ് സംബന്ധിച്ചും പ്രോഗ്രസിവ് യു.എ.ഇ കോഓഡിനേറ്റർ ശ്രീബി പ്രോഗ്രസിവിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പ്രോഗ്രസിവ് പിന്നിട്ട 15 വർഷക്കാലത്തെ പ്രവർത്തനങ്ങളെ കുറിച്ച് മുൻ പ്രസിഡന്റ് നിഷാം വെള്ളുത്തടത്തിലും സംസാരിച്ചു. പ്രോഗ്രസിവ് പ്രസിഡന്റ് ലിൻസ് അധ്യക്ഷനായ ചടങ്ങിൽ, സെക്രട്ടറി പ്രജിൽ സ്വാഗതവും ട്രഷറർ ഷാജഹാൻ സിങ്കം നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് പിന്നണി ഗായകൻ അതുൽ നെറുകരയുടെ നേതൃത്വത്തിൽ സോൾ ഓഫ് ഫോക് മ്യൂസിക് ബാൻഡിന്റെ കലാകാരന്മാർ അണിനിരന്ന ‘കൊട്ടും കളിപ്പാട്ടും’ കലാവിരുന്ന് അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു