‘റൂ​ഹു​ൽ മ​ദീ​ന’ ലോ​ഗോ പ്ര​കാ​ശ​നം

google news
2120962-untitled-1

chungath new advt

ദു​ബൈ: ദു​ബൈ ന​ജാ​ത്ത് 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘റൂ​ഹു​ൽ മ​ദീ​ന’ പ​രി​പാ​ടി​യു​ടെ ലോ​ഗോ​പ്ര​കാ​ശ​നം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. സ്വ​ലാ​ത് മ​ജ്‌​ലി​സു​ക​ളാ​ൽ വി​ശ്വാ​സി​ക​ള്‍ക്ക് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ച് ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി കാ​സ​ർ​കോ​ട് തെ​രു​വ​ത്ത്‌ സ​ജീ​വ​മാ​യ ന​ജാ​ത്തു​ൽ ഇ​സ്‍ലാം സ്വ​ലാ​ത് മ​ജ്‌​ലി​സി​ന്‍റെ ദു​ബൈ പ​തി​പ്പാ​ണ് ദു​ബൈ ന​ജാ​ത്ത്.ബു​ര്‍ദ​യു​ടെ​യും മ​റ്റു പ്ര​വാ​ച​ക കാ​വ്യ​ങ്ങ​ളു​ടെ​യും ഈ​ര​ടി​ക​ളാ​ണ് സ്വ​ലാ​ത് മ​ജ്‌​ലി​സി​ന്‍റെ പ്ര​ത്യേ​ക​ത.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സാ​ബി​ത് ഹു​സൈ​ൻ പ​ള്ളി​ക്കാ​ൽ, ബാ​സി​ത് മൂ​സ, മു​ഹ​മ്മ​ദ് ജു​നൈ​ദ് ബാ​ങ്കോ​ട്, അ​ബ്ദു​ൽ ഖാ​ദ​ർ ജീ​ലാ​നി, സാ​ബി​ത് പി.​സി, ബ​ശീ​ർ മെ​ട്രോ, ഫി​ർ​ദൗ​സ്‌ കോ​ഴി​ക്കോ​ട്, അ​ശ്റ​ഫ് ആ​രി​ക്കാ​ടി, അ​യ്യൂ​ബ് റ​ശ്ഫ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡി​സം​ബ​ർ 24ന് ​ദേ​ര പേ​ൾ ക്രീ​ക് ഹോ​ട്ട​ലി​ലാ​ണ് ‘റൂ​ഹു​ൽ മ​ദീ​ന’ ന​ട​ക്കു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags