മസ്കത്ത്: അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായി ഒമാൻ, യു.എസുമായി സൗഹൃദ മത്സരം കളിക്കും. സെപ്റ്റംബർ 13ന് അമേരിക്കയിലെ അല്ലിയന്‍സ് ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം.
Read More: കാനഡയിൽ ഖലിസ്ഥാൻ വാദികൾ പിടിയിൽ
ഒമ്പതിന് മെക്സികോക്കെതിരെയോ കാനഡക്കെതിരെയോ മറ്റൊരു മത്സരവും ആലോചിക്കുന്നുണ്ട്. ഇതിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. യു.എസ്.എ പോലുള്ള മികച്ച അന്താരാഷ്ട്ര ടീമുകൾക്കെതിരെ കളിക്കുന്നത് താരങ്ങൾക്ക് മികച്ച ടീമുകളുടെ ശൈലിയുമായി പൊരുത്തപ്പെടാനുള്ള അവസരമായിരിക്കുമെന്ന് കോച്ച് ബ്രാങ്കോ ഇവാൻകോവിക്ക് പറഞ്ഞു.
ഇനി വരാനിരിക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ, ഏഷ്യൻ കപ്പ് 2027 എന്നിങ്ങനെയുള്ള മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണിലെ ഫിഫ റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്തിയ ഒമാന്‍ മികച്ച പ്രകടനമാണ് സമീപകാലത്ത് പുറത്തെടുക്കുന്നത്. അവസാനമായി നടന്ന സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് ചാമ്പ്യന്‍ഷിപ്പിൽ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഏഷ്യൻ കപ്പിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലന ക്യാമ്പുകൾക്ക് വരും മാസങ്ങളിൽ തുടക്കമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം